യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് പുതിയ നടപടിക്രമങ്ങള്‍ വരുന്നു; നീണ്ട കാത്തിരിപ്പുകള്‍ അവസാനിക്കും

യുകെയില്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ എന്ന കടമ്പ വളരെ സങ്കീര്‍ണ്ണമായ കാര്യമാണ്. നീണ്ട കാത്തിരിപ്പുകള്‍ ആയിരുന്നു ഏറ്റവും വലിയ വെല്ലുവിളി. കോവിഡ് കാലത്ത് ഏതു കുതിച്ചുയര്‍ന്നു. ഏതായാലും ഡ്രൈവിംഗ് ടെസ്റ്റുകളുടെ നീണ്ട കാത്തിരിപ്പും ഓണ്‍ലൈന്‍ തട്ടിപ്പുകളും കുറയ്ക്കാന്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

'ഇനി മുതല്‍ ഡ്രൈവിംഗ് പഠിക്കുന്നവര്‍ക്ക് നേരിട്ട് മാത്രമേ ടെസ്റ്റ് ബുക്കിംഗ് ചെയ്യാന്‍ സാധിക്കൂ. നിലവില്‍ ചില ഏജന്‍സികള്‍ ടെസ്റ്റ് സ്ലോട്ടുകള്‍ വാങ്ങി വന്‍ തുകയ്ക്ക് മറിച്ചു വില്‍ക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. പുതിയ നടപടികള്‍ വിദ്യാര്‍ത്ഥികളെ “ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടുത്തും' എന്ന് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഹൈഡി അലക്സാണ്ടര്‍ പറഞ്ഞു,

ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ഇനി അവരുടെ വിദ്യാര്‍ത്ഥികളുടെ പേരില്‍ ടെസ്റ്റ് ബുക്ക് ചെയ്യാന്‍ സാധിക്കില്ല. ഒരാള്‍ക്ക് ടെസ്റ്റ് മാറ്റുകയോ സ്ഥലം മാറ്റുകയോ ചെയ്യാനുള്ള തവണകളിലും നിയന്ത്രണം വരും. ഇതോടൊപ്പം പ്രതിരോധ വകുപ്പില്‍ നിന്നുള്ള 36 പരീക്ഷ നടത്തിപ്പുകാരെ ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഏജന്‍സിയിലേക്ക് (DVSA) നിയോഗിക്കും. നിലവിലെ ശരാശരി കാത്തിരിപ്പ് സമയം 21 ആഴ്ചയാണെന്നും 2026 വേനലോടെ അത് ഏഴ് ആഴ്ചയാക്കാനുള്ള ലക്ഷ്യം കൈവരിക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി അറിയിച്ചു.

ടെസ്റ്റ് സ്ലോട്ടുകള്‍ ഓട്ടോമേറ്റഡ് സംവിധാനം ഉപയോഗിച്ച് പിടിച്ചെടുക്കുന്നതും ചില കമ്പനികള്‍ അവ 500 പൗണ്ട് വരെ വിലയ്ക്ക് വീണ്ടും വില്‍ക്കുന്നതും വ്യാപകമായിരുന്നു. ഇതിനെതിരെ എംപിമാര്‍ സര്‍ക്കാരിനോട് ശക്തമായ നടപടി ആവശ്യപ്പെട്ടിരുന്നു . ട്രെയിനിംഗ് സ്കൂള്‍ ഉടമകള്‍ ഈ നിയന്ത്രണങ്ങളെ സ്വാഗതം ചെയ്തു. എന്നാല്‍ ചില ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ഇത് വിദ്യാര്‍ത്ഥികള്‍ക്ക് സ്ലോട്ടുകള്‍ നേടുന്നതില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്കയാണ് പങ്കുവെച്ചത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions