സിനിമ

ഹണി റോസ് ടൈറ്റില്‍ റോളില്‍ എത്തുന്ന 'റേച്ചല്‍' 5 ഭാഷകളിലായി റിലീസിന്

ഹണി റോസ് തന്റെ കരിയറില്‍ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ''റേച്ചല്‍'' ക്രിസ്മസ് റിലീസായി ഡിസംബര്‍ 6-ന് അഞ്ച് ഭാഷകളിലായി തിയറ്ററുകളിലെത്തും. പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ''റേച്ചല്‍''നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്നു.

പോത്ത് ചന്തയില്‍ നില്‍ക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചു കൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകള്‍ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും റേച്ചല്‍ നല്‍കുന്നത്. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്,ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ഹണി റോസിനെ കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍,ജോജി,ദിനേശ് പ്രഭാകര്‍,പോളി വത്സന്‍,വന്ദിത മനോഹരന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ഒരു റിവഞ്ച് ത്രില്ലര്‍ ചിത്രമാണിത്.

ബാദുഷാസ് സില്‍വര്‍ സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മഞ്ജു ബാദുഷ,ഷാഹുല്‍ ഹമീദ്,രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് 'റേച്ചല്‍'നിര്‍മ്മിക്കുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. ശ്രീ പ്രിയ കമ്പയിന്‍സിലൂടെ ബാദുഷാസ് സില്‍വര്‍ സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റ് സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നു.

സംഗീതം, പശ്ചാത്തലസംഗീതം- ഇഷാന്‍ ഛബ്ര, എഡിറ്റര്‍-മനോജ്, ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്.

  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  • എല്ലാം തികഞ്ഞ ഒരു 'മാം', രത്‌നകിരീടം സ്വന്തം തലയില്‍ ചാര്‍ത്താം..; പി.പി ദിവ്യയ്ക്ക് മറുപടിയുമായി സീമ ജി നായര്‍
  • 'വിലായത്ത് ബുദ്ധ'യ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ പൃഥ്വിരാജ്
  • ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര വിടവാങ്ങി
  • ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions