യു.കെ.വാര്‍ത്തകള്‍

സ്വന്തം എംപിമാരുടെ ഷോക്ക്: ബജറ്റില്‍ ഇന്‍കം ടാക്‌സ് വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ച് റേച്ചല്‍ റീവ്‌സ്

ബജറ്റില്‍ ഇന്‍കം ടാക്‌സ് വര്‍ധനയ്ക്കുള്ള നീക്കം ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ച് ലേബര്‍ ഇത്തരമൊരു നീക്കം നടത്തുമെന്ന അഭ്യൂഹങ്ങള്‍ പടരുന്നതിനിടെയാണ് സ്വന്തം എംപിമാര്‍ ചാന്‍സലര്‍ക്ക് താക്കീത് നല്‍കിയത്. പാര്‍ട്ടി എംപിമാരും, പൊതുജനങ്ങളും ഇതിനെ എതിര്‍ക്കുമെന്ന് ഉറപ്പായതോടെ ഇന്‍കം ടാക്‌സ് വര്‍ദ്ധനയ്ക്കുള്ള നിര്‍ദ്ദേശം തള്ളിയെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്.

ഈ നീക്കം വേണ്ടെന്ന് വെച്ചതായി ട്രഷറിയില്‍ നിന്നും ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയെ അറിയിച്ചെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ 30 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി നേരിടുന്ന ചാന്‍സലര്‍ക്ക് ഇത് ഹിമാലയന്‍ ദൗത്യമാണ് സമ്മാനിക്കുക. ഈ മാസം ആദ്യം ഒബിആറിന് അയച്ച സാമ്പത്തിക പ്രഖ്യാപനങ്ങള്‍ തിരുത്തി എഴുതിയതായി മറ്റൊരു സ്രോതസ്സും സ്ഥിരീകരിച്ചെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ മറ്റ് പല നികുതികളെ ആശ്രയിച്ചാകും ഈ തുക ഖജനാവിലേക്ക് കണ്ടെത്തേണ്ടി വരിക. ഇതില്‍ ഗാംബ്ലിഗ്, വിലയേറിയ പ്രോപ്പര്‍ട്ടികള്‍ക്കുള്ള ഉയര്‍ന്ന നികുതി എന്നിവ ഉള്‍പ്പെടാം. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ നേതൃസ്ഥാനത്തിന് പോലും ഇളക്കം തട്ടുമെന്ന് വ്യക്തമായതോടെയാണ് ഈ മാറ്റങ്ങള്‍ ഉണ്ടായത്.

ഇത്തരമൊരു മാറ്റം ഉണ്ടായത് സത്യമാണെങ്കില്‍ നല്ല കാര്യമെന്നാണ് ടോറി നേതാവ് കെമി ബാഡെനോക് പ്രതികരിച്ചത്. എന്നാല്‍ ഒരു മാറ്റം കൊണ്ട് മാത്രം കാര്യങ്ങള്‍ മെച്ചപ്പെടില്ല. ജോലി, ബിസിനസ്സ്, വീട്, പെന്‍ഷന്‍ എന്നിവയില്‍ പുതിയ നികുതി വരില്ലെന്ന് റീവ്‌സ് ഗ്യാരണ്ടി നല്‍കണം, സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കണം, ബാഡെനോക് പറഞ്ഞു.

ചാന്‍സലര്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ തിരുത്തി ഓപസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിക്ക് അയച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഈ നിര്‍ദ്ദേശവുമായി മുന്നോട്ട് പോകുമെന്ന് റീവ്‌സ് ബജറ്റ് നിരീക്ഷകരെ അറിയിച്ചിരുന്നു. പദ്ധതി ഉപേക്ഷിച്ചതോടെ ആളുകള്‍ നികുതി നല്‍കുന്ന പരിധി വെച്ച് കളിക്കാനുള്ള നീക്കങ്ങളാകും റീവ്‌സ് നടത്തുക.

  • ഷിന്‍ഫീല്‍ഡ് നോര്‍ത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തൃശൂര്‍ സ്വദേശി
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് പ്രധാന ലെന്‍ഡര്‍മാര്‍; പലിശ നിരക്കുകള്‍ 3.75% ആകുമെന്ന് പ്രതീക്ഷ
  • ചുമയും തുമ്മലും ഉള്ളവരെല്ലാം മാസ്‌ക് അണിയണം; പറ്റില്ലെങ്കില്‍ ജോലിക്കാര്‍ വീട്ടിലിരിക്കണം- ഹെല്‍ത്ത് മേധാവികള്‍
  • സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത നഴ്സും കെയര്‍ ഹോം മാനേജരുമായ മലയാളിക്ക് 8 വര്‍ഷം തടവ്
  • അകന്ന ബന്ധുക്കള്‍ മരിച്ചാലും ഒരാഴ്ച അവധി; യുകെയില്‍ പുതിയ തൊഴില്‍നിയമ നിര്‍ദേശം ചര്‍ച്ചയില്‍
  • അടിമുടി മാറ്റവുമായി ബ്രിട്ടിഷ് പാസ്‌പോര്‍ട്ട്: ചാള്‍സ് രാജാവിന്റെ ചിഹ്നം, അപേക്ഷാ ഫീസില്‍ വര്‍ധന
  • ജോലി ചെയ്യാത്ത യുവാക്കളെ കെയര്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്ക് ഇറക്കാന്‍ സര്‍ക്കാര്‍
  • അടിയന്തര ഫ്ലൂ വാക്‌സിനേഷന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എന്‍എച്ച്എസ്; ഡോക്ടര്‍മാരോട് സമരം പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥന
  • യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി 50,000 പുതിയ അപ്രന്റീസ്ഷിപ്പുകള്‍ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍
  • ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള്‍ മരവിപ്പിക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions