ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ ക്രിയേറ്റിവ് ഡയറക്ടര്‍ ആയി ബിനു പപ്പു. 'L365' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തില്‍ പൊലീസ് ഓഫീസര്‍ ആയാണ് മോഹന്‍ലാല്‍ വേഷമിടുക. ഡാന്‍ ഓസ്റ്റിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സൂപ്പര്‍ ഹിറ്റായി മാറിയ 'തുടരും', 'എമ്പുരാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ പുതിയ കഥാപാത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററില്‍, ഒരു വാഷ് ബേസിന്റെ കണ്ണാടിയില്‍ 'L365' എന്ന പേരും അണിയറപ്രവര്‍ത്തകരുടെ പേരുകളും എഴുതിയിരിക്കുന്ന ദൃശ്യമാണുള്ളത്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രതീഷ് രവി ആണ് ഒരുക്കുന്നത്. 'അടി', 'ഇഷ്‌ക്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് രവി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. 'തന്ത വൈബ്', 'ടോര്‍പിഡോ' എന്നിവയ്ക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ഏറ്റവും വലിയ ബജറ്റ് ചിത്രം കൂടിയാണിത്.