കുട്ടികളെ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകുന്നതിനും വസ്ത്രം മാറ്റുന്നതിനും സഹായിക്കാന്‍ ചുമതലയുള്ള ജീവനക്കാരനായിരുന്നു തോമസ്.
സംഭവത്തില്‍ കുട്ടികളും മാതാപിതാക്കളും കടന്നുപോകുന്നത് ഹൃദയ ഭേദകമായ സാഹചര്യത്തിലൂടെയാണെന്ന് ജഡ്ജി ക്ലെയര്‍ ഹാര്‍ഡന്‍ ഫ്രോസ്റ്റ് പറഞ്ഞു. ഈ വര്‍ഷമാദ്യം സ്റ്റെയിന്‍സ് യൂത്ത് കോടതിയില്‍ നടന്ന വിചാരണയില്‍ പ്രതി കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് പുറമേ പ്രതി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും പകര്‍ത്തിയെന്ന് കോടതിയില്‍ തെളിഞ്ഞു.
2024 ജൂലൈയ്ക്കും ഓഗസ്റ്റിനുമിടയില്‍ നിയമപരമായ കാരണങ്ങളാണ് പേര് രഹസ്യമായി സൂക്ഷിച്ചിരുന്ന സറേയിലെ ഒരു നഴ്‌സറിയിലാണ് കുറ്റകൃത്യം നടന്നത്. കറുത്ത കോട്ടും ധരിച്ച് വിധി കേട്ട തോമസ് ശിക്ഷ അറിഞ്ഞപ്പോള്‍ ഭാവ വ്യത്യാസമൊന്നും പ്രകടിപ്പിച്ചില്ല.