യു.കെ.വാര്‍ത്തകള്‍

എംഎച്ച്ആര്‍എയുടെ ചീഫ് മെഡിക്കല്‍ ആന്‍ഡ് സയന്റിഫിക് ഓഫീസറായി മലയാളി ജനുവരി 5ന് ചുമതലയേല്‍ക്കും

യുകെയുടെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സി (എം എച്ച് ആര്‍ എ) യുടെ ആദ്യത്തെ ചീഫ് മെഡിക്കല്‍ ആന്‍ഡ് സയന്റിഫിക് ഓഫീസറായി നിയമിതനായ മലയാളി ഡോക്ടര്‍ പ്രൊഫ. ജേക്കബ് ജോര്‍ജ് ജനുവരി 5ന് ചുമതലയേല്‍ക്കും.

ബ്രിട്ടന്റെ പൊതുജനാരോഗ്യ മേഖലയില്‍ മരുന്നുകളുടെയും ചികിത്സോപകരണങ്ങളുടെയും കാര്യക്ഷമതയും ഗുണനിലവാരവും ഉറപ്പാക്കാനാണു പുതിയ ശാസ്ത്ര വിഭാഗം. പുതുവര്‍ഷത്തോടെ നിലവില്‍ വരുന്ന ഈ വിഭാഗത്തിന്റെ ആദ്യ ചുമതല മലയാളിയായ ഡോ. ജേക്കബ് ജോര്‍ജിനായിരിക്കും.

ലണ്ടനിലെ എംഎച്ച്ആര്‍എ ആസ്ഥാനത്തും ഹെര്‍ട്ട്ഫഡ്ഷയറിലെ ഗവേഷണ കേന്ദ്രത്തിലും ആയിരിക്കും പ്രധാന പ്രവര്‍ത്തനങ്ങള്‍.

നിലവില്‍ യൂണിവേഴ്സിറ്റി ഓഫ് ഡണ്‍ഡീ മെഡിക്കല്‍ സ്‌കൂളില്‍ കാര്‍ഡിയോവാസ്‌കുലര്‍ മെഡിസിന്‍ ആന്‍ഡ് തെറപ്യുറ്റിക്‌സ് വിഭാഗത്തിലെ പ്രൊഫസറാണ് അദ്ദേഹം ഇപ്പോള്‍.

കൂടാതെ എന്‍ എച്ച് ടെയ്‌സൈഡില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനായും കാര്‍ഡിയോവാസ്‌കുലാര്‍ റിസ്‌ക് സര്‍വീസിന്റെ ക്ലിനിക്കല്‍ ലീഡ് ആയും പ്രവര്‍ത്തിക്കുന്നൂണ്ട്. ക്ലിനിക്കല്‍ ഫാര്‍മക്കോളജിയിലും ജനറല്‍ ഇന്റേണല്‍ മെഡിസിനിലും യോഗ്യത നേടിയിട്ടുള്ള ആളാണ് പ്രൊഫ ജേക്കബ് ജോര്‍ജ്. മലേഷ്യയില്‍ താമസമാക്കിയ മലയാളി ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം ബ്രിട്ടനിലായിരുന്നു മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

പൊതുജനാരോഗ്യ പരിപാലനത്തില്‍ വളരെ സുപ്രധാനമായ ഒരു പങ്കാണ് എം എച്ച് ആര്‍ എ നിര്‍വഹിക്കുന്നത്. അതിനോടൊപ്പം ഈ രംഗത്ത് ഇന്നോവേഷനുകള്‍ ത്വരിതപ്പെടുത്തുന്നതിലും അവര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഏറെ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തില്‍ എംഎച്ച്ആര്‍എയില്‍ ചേരുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു പ്രൊഫ. ജേക്കബ് ജോര്‍ജിന്റെ പ്രതികരണം.

റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് എഡിന്‍ബര്‍ഗ്, യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി, ബ്രിട്ടീഷ് ഹൈപ്പര്‍ടെന്‍ഷന്‍ സൊസൈറ്റി എന്നിവയില്‍ ഫെല്ലോഷിപ്പ് ഉള്ള വ്യക്തിയാണ് അദ്ദേഹം. അതിനൊപ്പം യുക്രൈനിലെ നിപ്രോ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറുമാണ്. യൂണിവേഴ്സിറ്റി ഓഫ് ഷെഫീല്‍ഡ് ആന്‍ഡ് ഡണ്‍ഡീയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അദ്ദെഹം സ്‌കോട്ടിഷ് ഗവണ്മെന്റ് ആക്സസ് ടു മെഡിസിന്‍സ്, ഹോറിസോണ്‍ സ്‌കാനിംഗ് അഡ്വൈസറി ബോര്‍ഡ്, എന്നിവയുടെ ചെയര്‍പേഴ്സണും, സ്‌കോട്ടിഷ് മെഡിസിന്‍സ് കണ്‍സോര്‍ഷ്യത്തിന്റെ ദേശീയ അദ്ധ്യക്ഷനുമാണ്.

  • അകന്ന ബന്ധുക്കള്‍ മരിച്ചാലും ഒരാഴ്ച അവധി; യുകെയില്‍ പുതിയ തൊഴില്‍നിയമ നിര്‍ദേശം ചര്‍ച്ചയില്‍
  • അടിമുടി മാറ്റവുമായി ബ്രിട്ടിഷ് പാസ്‌പോര്‍ട്ട്: ചാള്‍സ് രാജാവിന്റെ ചിഹ്നം, അപേക്ഷാ ഫീസില്‍ വര്‍ധന
  • ജോലി ചെയ്യാത്ത യുവാക്കളെ കെയര്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്ക് ഇറക്കാന്‍ സര്‍ക്കാര്‍
  • അടിയന്തര ഫ്ലൂ വാക്‌സിനേഷന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എന്‍എച്ച്എസ്; ഡോക്ടര്‍മാരോട് സമരം പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥന
  • യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി 50,000 പുതിയ അപ്രന്റീസ്ഷിപ്പുകള്‍ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍
  • ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള്‍ മരവിപ്പിക്കും
  • മതിയായ രേഖകളില്ലാതെ ഡെലിവറി ജോലിയില്‍ ഏര്‍പ്പെട്ട ഇന്ത്യക്കാരടക്കം 171 പേര്‍ അറസ്റ്റില്‍; നാടുകടത്തും
  • യുകെയുടെ ചില ഭാഗങ്ങളില്‍ 15 ദിവസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങും
  • മലയാളി നഴ്സിന് യുകെയിലെ റോയല്‍ കോളജ്‌ ഓഫ്‌ നഴ്‌സിംഗ് 'റൈസിംഗ് സ്റ്റാര്‍' പുരസ്കാരം
  • അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി; മലയാളി കെയര്‍ ഹോം മേധാവിക്ക് ജയില്‍ ശിക്ഷ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions