|
|
നാട്ടുവാര്‍ത്തകള്‍
തദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ല; ബിജെപി പ്രവര്ത്തകന്
തദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതില്‍ മനംനൊന്ത് ബിജെപി പ്രവര്ത്തകന് ജീവനൊടുക്കി. തൃക്കണാപുരം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്ന ആനന്ദ് കെ.തമ്പിയാണ് ജീവനൊടുക്കിയത്. സ്ഥാനാര്‍ഥി ലിസ്റ്റ് വന്നപ്പോള്‍ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സൂചന. മാധ്യമ സ്ഥാപനങ്ങളിലേക്ക് വാട്സാപ്പിലൂടെ കുറിപ്പ് അയച്ച ശേഷമാണ് ആനന്ദ് ജീവനൊടുക്കിയത്.
സ്ഥാനാര്‍ഥിയാക്കാത്തതിന് പിന്നില്‍ ബിജെപി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. എന്റെ ഭൗതിക ശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല പക്ഷേ ബിജെപി പ്രവര്‍ത്തകരെയും ആര്‍എസ്എസ് പ്രവര്‍ത്തകരെയും ഭൗതിക ശരീരം കാണാന്‍ പോലും അനുവദിക്കരുത്. എന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാന്‍ ഒരു ആര്‍എസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. മരണത്തിന് തൊട്ടുമുമ്പുവരെയും ഞാനൊരു ആര്‍എസ്എസ് പ്രവര്‍ത്തകനായി മാത്രമാണ് ജീവിച്ചത്. അതുതന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതെന്ന് കുറിപ്പില്‍ പറയുന്നു.
|
|