സ്പിരിച്വല്‍

കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം

കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ നവംബര്‍ 17 തിങ്കളാഴ്ച മുതല്‍ 2026 ജനുവരി 14 ബുധനാഴ്ച വരെ മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവം. റോച്ചസ്റ്ററിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ വര്‍ഷത്തിലെ ഏറ്റവും പരിശുദ്ധമായ മണ്ഡല-മകരവിളക്ക് ചിറപ്പ് മഹോത്സവം 2025-2026 ഭക്തിപൂര്‍വ്വവും അനുഷ്ഠാനനിഷ്ഠയോടെയും ആചരിക്കാന്‍ ക്ഷേത്രം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

വര്‍ഷം 2020 മുതല്‍ ഓരോ മണ്ഡലകാലത്തും ഭക്തിപൂര്‍വ്വം നടത്തിവരുന്ന അയ്യപ്പന്‍ വിളക്ക് പൂജകളും, പ്രത്യേക അയ്യപ്പ പൂജകളും, ഈ വര്‍ഷവും നവംബര്‍ 17 മുതല്‍ ഭക്തിപൂര്‍വ്വം ആരംഭിക്കുന്നു.

മണ്ഡല മകരവിളക്ക് പൂജകള്‍ നവംബര്‍ 17 തിങ്കളാഴ്ച രാവിലെ 7:30 AM മുതല്‍, ശ്രീ മഹാഗണപതിയുടെ അനുഗ്രഹപ്രാപ്തിക്കായി നടക്കുന്ന ഗണപതി ഹോമത്തോടെ ആരംഭിക്കും. വൈകുന്നേരം 6:00 മുതല്‍ 9:00 വരെ നടക്കുന്ന പ്രത്യേക അയ്യപ്പ പൂജയോടെ തുടക്കദിന ചടങ്ങുകള്‍ സമാപിക്കും.

പരമപവിത്രമായ മണ്ഡലകാലത്ത് നവംബര്‍ 17 മുതല്‍ ജനുവരി 14 വരെ,ക്ഷേത്രത്തില്‍ ദിവസേന അയ്യപ്പന്‍ വിളക്ക് പൂജ വൈകുന്നേരം 6:30 മുതല്‍ 7:30 PM വരെ നടക്കും. എല്ലാ ശനിയാഴ്ചയും വൈകുന്നേരം 6:00 PM മുതല്‍ 9 PM വരെ പ്രത്യേക അയ്യപ്പ പൂജ,ഭജന, ദീപാരാധന, നീരാഞ്ജനം, ഹരിവരാസനം, അന്നദാനംഎന്നിവ ഭക്തിസാന്ദ്രമായി നടക്കും.

ഭക്തര്‍ക്കു മണ്ഡലകാലത്ത് കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ദിവസേനയുള്ള അയ്യപ്പന്‍ വിളക്ക് പൂജ, ശനിയാഴ്ചകളിലെ പ്രത്യേക അയ്യപ്പ പൂജ, അന്നദാനം,കൂടാതെ എല്ലാ മാസ പൂജ ദിവസങ്ങളില്‍ ഗണപതി ഭഗവാന് ഒറ്റയപ്പം നേര്‍ച്ച ഉള്‍പ്പെടെ എല്ലാ പൂജാനുഷ്ഠാനങ്ങളുടെയും പൂജ ബുക്കിംഗ് ലിങ്കുകള്‍

ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രധാന അയ്യപ്പ പൂജ ദിവസങ്ങള്‍

• Monday, 17th November 2025 - Mandala Pooja Starting

• Saturday, 22 November 2025 - Monthly Ayyappa Pooja

• Saturday, 29 November 2025 - Kent Hindu Samajam 13th Annual Ayyappa Pooja (5 PM - 10 PM)

• Saturday, 6th, 13th, 20th December 2025

• Saturday, 27 December 2025 - Mandala Vilakku & Aarattu Mahotsavam

• Thursday, 1 January 2026 - New Year Pooja

• Saturday, 10 January 2026

• Wednesday, 14 January 2026 - Makaravilakku Pooja

ഭക്തര്‍ നല്‍കിയുകൊണ്ടിരിക്കുന്ന സ്‌നേഹപൂര്‍വ്വമായ പിന്തുണയ്ക്കും സ്നേഹനിര്‍ഭരമായ സഹകരണത്തിനും,ഭക്തജനങ്ങളുടെ നിര്‍മലമായ സ്നേഹപൂര്‍വമായ സംഭാവനകള്‍ക്കും കെന്റ് അയ്യപ്പ ടെംപിള്‍ ട്രസ്റ്റ് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

വിശുദ്ധ മണ്ഡലകാലത്ത് ശ്രീ ധര്‍മ്മശാസ്താവിന്റെ ദിവ്യാനുഗ്രഹം

സര്‍വര്‍ക്കും സമാധാനവും ഐശ്വര്യവും സമൃദ്ധിയുമേകട്ടെ.

സ്വാമി ശരണം!

Daily Ayyappan Vilakku Pooja Booking:

https://booking.kentayyappatemple.org/link.aspx?Diety=AYYAPPAN&&Pooja=MANDALA+MAKARA+VILAKKU+DAILY+POOJA&&Did=1&&Vid=18

Saturday Ayyappa Pooja Booking:

https://booking.kentayyappatemple.org/link.aspx?Diety=AYYAPPAN&&Pooja=MANDALA+AYYAPPA+POOJA+(SATURDAYS)&&Did=1&&Vid=17

Temple Address:

Kent Ayyappa Temple, 1 Northgate, Rochester, Kent, ME1 1LS

കൂടുതല്‍ വിവരങ്ങള്‍ക്ക്:

https://kentayyappatemple.org/festivals/mandala-pooja-makaravilakku-chirappu-mahotsavam-2025-2026/

Website : www.kentayyappatemple.org

Email : kentayyappatemple@gmail.com

Tel: 07838 170203 / 07973 151975 / 07906 130390 / 07985 245890 / 07507 766652

  • ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ ഒന്നിന് റയിന്‍ഹാമില്‍; ഫാ.ജോസഫ് മുക്കാട്ടും സി. ആന്‍ മരിയയും നയിക്കും
  • യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറത്തിന് പുതിയ നേതൃത്വം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിള്‍ കെന്റ് ഹിന്ദു സമാജത്തിന്റ തുലാം മാസ അയ്യപ്പ പൂജ ശനിയാഴ്ച
  • വിവാഹ കൂദാശയ്ക്ക് കാനോനിക മാര്‍ഗനിര്‍ദേശം: ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതാധ്യക്ഷന്റെ സര്‍ക്കുലര്‍ പുറത്തിറക്കി
  • വി. ജോണ്‍ ഹെന്റി ന്യൂമാന്റെ തിരുനാള്‍ നാളെ സ്വസ്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് റോമന്‍ കത്തോലിക്കാ പള്ളിയില്‍
  • ക്‌നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമം വീടൊരുക്കം 'വാഴ്‌വ്' നാളെ ബഥേല്‍ സെന്ററില്‍
  • സ്റ്റോക്ക് പോര്‍ട്ട് സെന്റ് സെബാസ്റ്റ്യന്‍ സീറോ മലബാര്‍ മിഷനില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍
  • കെന്റ് അയ്യപ്പ ടെംപിള്‍ നവരാത്രി ആഘോഷം: പൂജവെപ്പ് 29ന്; വിദ്യാരംഭത്തിലേക്ക് രജിസ്റ്റര്‍ ചെയ്യാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions