യു.കെ.വാര്‍ത്തകള്‍

സ്റ്റാര്‍മറെ തെറിപ്പിക്കാന്‍ അണിയറ നീക്കം സജീവം; ബജറ്റ് നിര്‍ണായകം

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ കസേര ആടിയുലയുകയാണ്. തുടരെ ഗവണ്‍മെന്റിന് വീഴ്ചകള്‍ വരുമ്പോള്‍ സ്റ്റാര്‍മറെ തെറിപ്പിക്കാന്‍ അണിയറ നീക്കം സജീവമാകുകയാണ്. അടുത്ത മൂന്ന് മാസത്തില്‍ എല്ലാം നേരെയാക്കിയില്ലെങ്കില്‍ കീര്‍ സ്റ്റാര്‍മറുടെ കഥ കഴിയുമെന്നാണ് മുന്‍ ലേബര്‍ ഹോം സെക്രട്ടറി കൂടിയായ ലോര്‍ഡ് ഡേവിഡ് ബ്ലങ്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്. ഇതിന് സാധിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് നേരിടേണ്ടി വരികയെന്നും അദ്ദേഹം വ്യക്തമാക്കി.

ചുറ്റുമുള്ള സ്വന്തം ടീമിനെ മെച്ചപ്പെടുത്താനും, നിയന്ത്രണം പിടിക്കാന്‍ രാഷ്ട്രീയ അനുഭവമുള്ള ആരെയെങ്കിലും നിയോഗിക്കാനും ലേബര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം ചൂണ്ടിക്കാണിച്ചു. വെസ് സ്ട്രീറ്റിംഗ് നേതൃസ്ഥാനത്തിനായി ശ്രമിക്കുന്നുവെന്ന തരത്തില്‍ ബ്രീഫിംഗ് നല്‍കിയതിന് പിന്നില്‍ ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗാന്‍ മക്‌സ്വീനിയാണെന്നാണ് കരുതുന്നത്.

ബജറ്റിന് തൊട്ടുമുന്‍പ് ഇത്തരമൊരു ആശയക്കുഴപ്പം സൃഷ്ടിച്ചത് ഗവണ്‍മെന്റിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം നാല് നേതാക്കള്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാനുള്ള തയ്യാറെടുപ്പുകളിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ സ്ട്രീറ്റിംഗ് തന്നെയാണ് മുന്നില്‍. ആഞ്ചെല റെയ്‌നര്‍, ഷബാന മഹ്മൂദ്, എഡ് മിലിബന്ദ് എന്നിവരുടെ അനുകൂലികളും പിന്തുണ അറിയിച്ച് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. റീവ്‌സിന് ഇന്‍കം ടാക്‌സ് വര്‍ദ്ധന അവസാന നിമിഷം ഒഴിവാക്കേണ്ടി വന്നതോടെ സ്റ്റാര്‍മര്‍ക്ക് എതിരായ വെല്ലുവിളി വര്‍ദ്ധിക്കുകയാണ് ചെയ്തത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions