യു.കെ.വാര്‍ത്തകള്‍

യുകെയില്‍ രോഗാവസ്ഥയിലും ജോലി ചെയ്യേണ്ടിവരുന്ന നഴ്‌സുമാര്‍; സര്‍വേ റിപ്പോര്‍ട്ട്

യുകെയില്‍ ആശുപത്രി ജീവനക്കാര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജീവനക്കാരുടെ ക്ഷാമം വലിയ വെല്ലുവിളി ആയതോടെയാണ് നിലവിലെ ജീവനക്കാര്‍ ദുരിതം അനുഭവിക്കുന്നത്. നിലവിലുള്ള നഴ്‌സുമാരുടെ ജോലിയും സമ്മര്‍ദ്ദത്തിലാണ്.

റോയല്‍ കോളജ് ഓഫ് നഴ്‌സിങ് നടത്തിയ പഠനത്തില്‍ 20000 ലധികം നഴ്‌സുമാര്‍ തങ്ങളുടെ പ്രതിസന്ധികള്‍ വ്യക്തമാക്കി കഴിഞ്ഞു. 66 ശതമാനം പേര്‍ അസുഖമുണ്ടായിരുന്നെങ്കിലും ഡ്യൂട്ടിക്ക് വരേണ്ടിവന്നതായി കണക്കുകള്‍ പറയുന്നു. 2017 ല്‍ 49 ശതമാനമായിരുന്നു. സ്വന്തം ആരോഗ്യനില അവഗണിച്ചാണ് തിരക്ക് കൂടുമ്പോള്‍ നഴ്‌സുമാര്‍ ജീവിക്കുന്നത്.

ആരോഗ്യപ്രശ്‌നങ്ങള്‍ സഹിച്ചാണ് പലരും ജോലി ചെയ്യുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 65 ശതമാനവും സമ്മര്‍ദ്ദമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറയുന്നുണ്ട്. കൂടുതല്‍ സമയം ചിലപ്പോള്‍ ജോലി ചെയ്യേണ്ടിവരും. രോഗികളുടെ എണ്ണം കൂടുന്നതോടെ ജോലി സമ്മര്‍ദ്ദവും ഉയരും.

സഹപ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കാതിരിക്കാന്‍ പലരും അസുഖമാണെങ്കിലും ജോലിയ്‌ക്കെത്താറുണ്ട്. ഒഴിവുകള്‍ നികത്തപ്പെടുന്നില്ല. കൂടുതല്‍ നഴ്‌സുമാരെ നിയമിക്കലാണ് ഏക പ്രതിവിധിയെന്ന് നഴ്‌സുമാരുടെ സംഘടന വ്യക്തമാക്കുന്നു. എന്നാല്‍ സര്‍ക്കാരോ ട്രസ്റ്റുകളോ സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞു ഇത് നീട്ടിക്കൊണ്ടുപോവുകയാണ്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions