കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു ഉത്രയുടെത്. സ്വന്തം ഭാര്യയെ വിഷ പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊല്ലുന്ന സംസ്ഥാനത്തെ ആദ്യ കേസായിരുന്നു. ഈ കേസിനെ പ്രമേയമാക്കി ഒരുക്കിയ 'രാജകുമാരി' എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്.
ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍ മഞ്ജു വാര്യര്‍ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ പുറത്തിറക്കി. ഉണ്ണിദാസ് കൂടത്തില്‍ സ്വതന്ത്ര സംവിധായകനായ ചിത്രത്തിന്റെ ക്യാമറാമാന്‍ ശ്രീരാഗ് മങ്ങാട്ടും എഡിറ്റര്‍ അഖില്‍ ദാസ് ഹരിപ്പാടുമാണ്. കൊച്ചിന്‍ മീഡിയാ സ്‌കൂളില്‍ നിന്ന് ഒരേ ബാച്ചില്‍ ചലചിത്ര പഠനം പൂര്‍ത്തിയാക്കിയവരാണ് ഇവര്‍ മൂവരും.
ഭിന്നശേഷിയുള്ള വിവാഹിതയും ഒരു വയസുള്ള കുഞ്ഞിന്റെ അമ്മയുമായ ഉത്ര കിടപ്പുമുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് ചികിത്സ തേടുന്നതിനിടെയാണ് മരണപ്പെട്ടത്. ഭര്‍ത്താവായിരുന്ന ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചത്. 2020 ലായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.