യു.കെ.വാര്‍ത്തകള്‍

ബാര്‍ക്ലേസും മോര്‍ട്ട്‌ഗേജ് നിരക്ക് വെട്ടിക്കുറച്ചു; വിപണിയ്ക്കു ആശ്വാസമാകും

വായ്പാദാതാക്കള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായി ബാര്‍ക്ലേസും മോര്‍ട്ട്‌ഗേജ് നിരക്ക് വെട്ടിക്കുറച്ചു. ഇപ്പോള്‍, 40 ശതമാനം ഡെപ്പോസിറ്റോടു കൂടി, അഞ്ച് വര്‍ഷത്തെ ഫിക്സ് നിരക്കില്‍ വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഏറ്റവും നിരക്കു കുറഞ്ഞ മോര്‍ട്ട്‌ഗേജ് ഡീലാണ് ബാര്‍ക്ലേസ് വാഗ്ദാനം നല്‍കുന്നത്. അഞ്ച് വര്‍ഷത്തെ എല്ലാ ഫിക്സിഡ് ഡീലുകളിലും നിരക്കുകള്‍ കുറച്ചിട്ടുണ്ട്. ചില ഡീലുകള്‍ക്ക് പലിശയിനത്തില്‍ 0.3 ശതമാനത്തിന്റെ വരെ കുറവാണ് അവര്‍ നല്‍കുന്നത്.

40 ശതമാനം ഡെപ്പോസിറ്റുള്ള ഡീലിന്റെ നിരക്ക് 3.98 ശതമാനത്തില്‍ നിന്നും 3.82 ശതമാനമായി കുറച്ചിരിക്കുകയാണ്. നിലവില്‍ വിപണിയില്‍ ലഭ്യമായതില്‍ ഏറ്റവും നിരക്ക് കുറഞ്ഞ ഡീലാണിത്. എന്നാല്‍, ഇതിന് വായ്പയെടുക്കുന്നവര്‍ 899 പൗണ്ട് ഫീസ് നല്‍കേണ്ടതുണ്ട്. 25 ശതമാനം മാത്രം ഡെപ്പോസിറ്റ് നല്‍കാന്‍ കഴിവുള്ളവര്‍ക്ക് നാലു ശതമാനം നിരക്കിലുള്ള അഞ്ച് വര്‍ഷത്തെ ഫിക്സ് ഡീല്‍ പരിഗണിക്കാവുന്നതാണ്.

എച്ച് എസ് ബി സി, സാന്റാന്‍ഡര്‍, ടി എസ് ബി, നാറ്റ്വെസ്റ്റ്, പ്രിന്‍സിപാലിറ്റി ബില്‍ഡിംഗ് സൊസൈറ്റി എന്നിവര്‍ കഴിഞ്ഞയാഴ്ച മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ചിരുന്നു. എച്ച് എസ് ബി സി, താമസിക്കുന്നതിനായി വീട് വാങ്ങുന്നവര്‍ക്കും വാടകയ്ക്ക് നല്‍കാനായി വീടു വാങ്ങുന്നവര്‍ക്കും നല്‍കുന്ന മോര്‍ട്ട്‌ഗേജില്‍ നിരക്ക് കുറവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കാലത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഇവര്‍ നിരക്ക് കുറയ്ക്കുന്നത്. കൃത്യമായി എത്ര കുറവ് ഉണ്ടാകുമെന്നത് ബാങ്ക് ഇന്ന് മാത്രമെ പ്രഖ്യാപിക്കുകയുള്ളു. അതേസമയം, റെസിഡെന്‍ഷ്യല്‍ ഫിക്സ്ഡ് നിരക്കുകളില്‍ സാന്റാന്‍ഡര്‍ ഈ മാസം രണ്ടാം തവണയും കുറവ് വരുത്തുകയാണ്. ഇത്തവണ 0.14 ശതമാനം വരെയാണ് കുറവ് വരുത്തുക.

താമസിക്കുന്നതിനായി വീട് വാങ്ങുന്നവര്‍ക്കും, വാടകയ്ക്ക് നല്‍കുന്നതിനായി വീട് വാങ്ങുന്നവര്‍ക്കും അതുപോലെ റീമോര്‍ട്ട്‌ഗേജിംഗിനും 0.15 ശതമാനത്തിന്റെ കുറവാണ് ടി എസ് ബി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിന്‍സിപ്പാലിറ്റി ബില്‍ഡിംഗ് സൊസൈറ്റി 0.13 ശതമാനത്തിന്റെ കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാറ്റ്വെസ്റ്റ് ആണെങ്കില്‍, കുറഞ്ഞ നിരക്കിലുള്ള ചില ബൈ ടു ലെറ്റ് മോര്‍ട്ട്‌ഗേജ് ഡീലുകള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions