യു.കെ.വാര്‍ത്തകള്‍

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍: ദമ്പതികളെ അറസ്റ്റ് ചെയ്ത പൊലീസ് 20000 പൗണ്ട് നഷ്ടപരിഹാരം നല്‍കി

വാട്‌സ്ആപ്പ് സന്ദേശങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ ആരോപണത്തെ തുടര്‍ന്ന് ദമ്പതികളെ അറസ്റ്റ് ചെയ്തതായി തുറന്നുസമ്മതിച്ച് ഹര്‍ട്‌ഫോര്‍ഡ്‌ഷെയര്‍ പൊലീസ്. നഷ്ടപരിഹാരമായി 20000 പൗണ്ട് ദമ്പതികള്‍ക്ക് നഷ്ടപരിഹാരം നല്‍കി. മകള്‍ പഠിക്കുന്ന സ്‌കൂളിനെ കുറിച്ച് വാട്‌സ്ആപ്പിലും മെയിലിലും ഇവര്‍ പറഞ്ഞ കാര്യങ്ങളെ ചൊല്ലിയായിരുന്നു അറസ്റ്റ്.

ഇടപെടേണ്ട കാര്യമില്ലാതിരുന്നിട്ടും പൊലീസ് ഇടപെട്ടു . 11മണിക്കൂര്‍ കസ്റ്റഡിയും കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കി. മൂന്നുവയസ്സുള്ള മകന്റെ മുന്നില്‍ ആറു പൊലീസുകാരെത്തി അറസ്റ്റ് ചെയ്തത് വലിയ പ്രതിഷേധത്തിനിടയാക്കി. പൊലീസിലുള്ള വിശ്വാസം നഷ്ടമായെന്ന് കുടുംബം തുറന്നടിച്ചു.

സ്‌കൂളിന്റെ ഹെഡ് ടീച്ചര്‍ നിയമന രീതികളെ കുറിച്ച് മകളുടെ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങളെ കുറിച്ചും സ്‌കൂളിന് ഇമെയിലുകള്‍ അയച്ചിരുന്നു. പിന്നാലെ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സ്‌കൂളിനെ നിയമനത്തെ കുറിച്ചുള്ള തന്റെ ചോദ്യം ഇഷ്ടമായില്ലെന്നും അതാണ് സ്‌കൂളുകാര്‍ പരാതി നല്‍കിയതെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions