സിനിമ

മക്കള്‍ക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്- ശ്വേത മേനോന്‍

മകള്‍ക്ക് വേണ്ടി ഒന്നും ഇന്‍വെസ്റ്റ് ചെയ്യാറില്ലെന്ന് നടി ശ്വേത മേനോന്‍. മകള്‍ക്ക് നല്‍കാന്‍ കഴിയുന്നത് വിദ്യാഭ്യാസവും ആരോഗ്യവും നല്ല നിമിഷങ്ങളും മാത്രമാണ്. അല്ലാതെ അവര്‍ക്ക് വേണ്ടി സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശേത്വ മേനോന്‍ പറഞ്ഞു. മക്കള്‍ക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുതെന്നും അങ്ങനെ ചെയ്യുന്നത് വലിയ തെറ്റാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

'ഞാന്‍ എന്റെ മകള്‍ക്ക് വേണ്ടി ജീവിക്കില്ല. മകള്‍ക്ക് വേണ്ടി ഞാന്‍ ഒന്നും ഇന്‍വെസ്റ്റ് ചെയ്യുന്നില്ല. അവള്‍ക്ക് അവളുടെ ജീവിതം തിരഞ്ഞെടുക്കാന്‍ കഴിവുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. അവള്‍ക്ക് വേണ്ടി ഞാന്‍ എന്തെങ്കിലും ചെയ്താല്‍ അവളെ വികലാം​ഗയാക്കുന്നത് പോലെയാണ്. നല്ല വിദ്യഭ്യാസവും ആരോ​ഗ്യവുമാണ് മകള്‍ക്ക് എനിക്ക് നല്‍കാനാകുന്നത്. അതിന് ശേഷം അവള്‍ തന്നെ അവളുടെ ഭാവി കണ്ടെത്തണം. മകള്‍ക്ക് വേണ്ടി ഒന്നും വാങ്ങാറില്ല. നല്ല ഓര്‍മകള്‍ക്കായി യാത്രകള്‍ നല്‍കാറുണ്ട്. എന്റെ അച്ഛന്‍ അങ്ങനെയാണ് ചെയ്തത്. അറിയാതെ ഞാനും അത് തന്നെ ചെയ്യുന്നു.

ഞങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റ് തന്റേതായിരിക്കുമെന്ന് മകള്‍ പറയും. അല്ലെന്ന് ഞാന്‍ തിരുത്തും. ഇതെല്ലാം വെട്ടി വിഴുങ്ങിയിട്ടേ ഞാന്‍ പോകൂ, അഞ്ച് പെെസ തരാന്‍ പോകുന്നില്ലെന്ന് പറയാറുണ്ട്. എനിക്കെന്റെ ജീവിതം ആസ്വ​ദിക്കണം. അവള്‍ക്ക് വേണ്ടി സമ്പാദിക്കാന്‍ ഞാനാ​​ഗ്രഹിക്കുന്നില്ല. ഞാനതില്‍ വളരെ ക്ലിയര്‍ ആണ്. മക്കള്‍ക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്. നമ്മള്‍ ചെയ്യുന്ന വലിയ തെറ്റാണത്.
നമ്മുക്ക് വേണ്ടി നമ്മള്‍ ജീവിക്കണം അത് കണ്ട് അവര്‍ വളരട്ടെ. എല്ലാം കൊടുത്ത് അവരെ ശിക്ഷിക്കാതിരിക്കുക. കോടികളല്ല അവര്‍ക്ക് വേണ്ടത്. നല്ല നിമിഷങ്ങളും സ്നേഹവും നിമിഷവും സെക്യൂരിറ്റിയുമാണ്. അവര്‍ക്ക് നല്ല പഠിത്തം കൊടുത്ത് നോക്കൂ. അവര്‍ക്ക് താല്‍പര്യമുള്ളതില്‍ വിദ്യഭ്യാസം കൊടുക്കുക. അതാണ് ചെയ്യേണ്ടത്,' ശ്വേത മേനോന്‍ പറഞ്ഞു.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions