എംപിമാരെയും പാര്‍ലമെന്റ് ജീവനക്കാരേയും കെണിയിലാക്കാനുള്ള ചൈനയുടെ തന്ത്രത്തിന് തടയിട്ട് രഹസ്യാന്വേഷണ ഏജന്‍സി
ബ്രിട്ടനിലെ എംപിമാരെയും പാര്‍ലമെന്റ് ജീവനക്കാരേയും കെണിയിലാക്കാനുള്ള ചൈനയുടെ തന്ത്രത്തിന് തടയിട്ട് രഹസ്യാന്വേഷണ ഏജന്‍സി. ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡിനില്‍ വ്യാജ ഹെഡ് ഹണ്ടര്‍ പ്രൊഫൈലുകളുണ്ടാക്കിയാണ് ബ്രിട്ടീഷ് ഉന്നത വ്യക്തികളെ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ട്.
ബ്രിട്ടന്റെ തന്ത്രപ്രധാനമായ സര്‍ക്കാര്‍ വിവരങ്ങളിലേക്ക് ആക്‌സസ് ഉള്ള വ്യക്തികളെ കണ്ടെത്തിയാണ് ചൈനയുടെ പദ്ധതി. ഇതുമായി ബന്ധപ്പെട്ട സംശയത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നാരോപിക്കപ്പെടുന്ന രണ്ട് ഓണ്‍ലൈന്‍ പ്രൊഫൈലുകള്‍ ബ്രിട്ടീഷ് ഏജന്‍സി തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ നീക്കം കൈയ്യോടെ കണ്ടെത്തിയ ബ്രിട്ടന്‍ ഇത്തരം നീക്കങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടിയും സ്വീകരിച്ചു.
സുരക്ഷ വര്‍ദ്ധിപ്പിക്കാനായി പുതിയ പദ്ധതികള്‍ രൂപീകരിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന എന്‍ക്രിപ്റ്റ് ചെയ്ത സാങ്കേതിക വിദ്യ നവീകരിക്കുന്നതിന് 170 ദശലക്ഷം പൗണ്ട് അനുവദിച്ചു. കൗണ്ടര്‍ ടെററിസം പൊലീസിങ്ങിനായും ബിസിനസ് സംരക്ഷണത്തിനായും 130 ദശലക്ഷം പൗണ്ടും പ്രഖ്യാപിച്ചു.