ബിസിനസ്‌

പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം

ബജറ്റിന് മുമ്പ് നേരിയ ആശ്വാസം നല്‍കി യുകെയിലെ പണപ്പെരുപ്പം ഒക്ടോബറില്‍ 3.6 ശതമാനത്തിലേക്ക് താഴ്ന്നു. അഞ്ച് മാസത്തിനിടെ ആദ്യമായാണ് പണപ്പെരുപ്പ നിരക്ക് താഴുന്നതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പറഞ്ഞു. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ 3.8 ശതമാനത്തിലേക്ക് ഉയര്‍ന്ന ശേഷമാണ് ഈ ഇറക്കം.

'ഒക്ടോബറില്‍ പണപ്പെരുപ്പം ആശ്വാസത്തിലേക്ക് എത്തി. ഗ്യാസ്, ഇലക്ട്രിസിറ്റി വിലകളാണ് ഇതിന് വഴിയൊരുക്കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇവയുടെ വില വര്‍ദ്ധിക്കാത്തതാണ് ഗുണമായത്. ഹോട്ടല്‍ നിരക്കുകളും താഴുന്നുണ്ട്. ഭക്ഷ്യവിലക്കയറ്റം ഇതിനിടയിലും തുടരുകയാണ്', ഒഎന്‍എസ് ചീഫ് ഇക്കണോമിസ്റ്റ് ഗ്രാന്റ് ഫിറ്റ്‌സ്‌നര്‍ വ്യക്തമാക്കി.

അതേസമയം, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന 2 ശതമാനം നിരക്കിന് മുകളിലാണ് ഇപ്പോഴും പണപ്പെരുപ്പം. നവംബര്‍ 26ന് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കേന്ദ്ര ബാങ്കിന് പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് എളുപ്പമാക്കുന്ന തരത്തില്‍ ജീവിതച്ചെലവുകള്‍ കുറയ്ക്കുമെന്നാണ് റീവ്‌സ് അവകാശപ്പെടുന്നത്.

  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions