ഇന്‍ഡസ്ട്രി ഹിറ്റടിച്ച ലോക ചാപ്റ്റര്‍ 1 ചന്ദ്ര യ്ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ സിനിമയ്ക്ക് ചെന്നൈയില്‍ തുടക്കം . ചിത്രം പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസിന്റെ ഏഴാമത് സംരംഭമാണ്.
കല്യാണിയെ കൂടാതെ നാന്‍ മഹാന്‍ അല്ല ഫെയിം ദേവദര്‍ശിനി, വിനോദ് കിഷന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
നവാഗത സംവിധായകന്‍ തിറവിയം എസ്.എന്‍. സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് പ്രവീണ്‍ ഭാസ്‌കറും ശ്രീ കുമാറും ചേര്‍ന്നാണ്. സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍. ഛായാഗ്രഹണം: ഗോകുല്‍ ബെനോയ്. എഡിറ്റര്‍: ആരല്‍ ആര്‍. തങ്കം.