യു.കെ.വാര്‍ത്തകള്‍

ഡ്രൈവിംഗ് പ്രാക്ടിക്കല്‍ ടെസ്റ്റ് അടിമുടി പരിഷ്‌കരിക്കുന്നു; ടെസ്റ്റില്‍ ചില ഇളവുകള്‍

ലണ്ടന്‍: യുകെയില്‍ ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (ഡി വി എസ് എ) ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുന്ന നവംബര്‍ 24 മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നു. ഏകദേശം ആറു ലക്ഷത്തിലധികം വരുന്ന ഡ്രൈവിംഗ് ടെസ്റ്റ് ബാക്ക്ലോഗ് ഒഴിവാക്കുന്നതിനായി അടുത്ത കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മാറ്റങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇത്. ഗ്രാഡ്വേറ്റഡ് ഡ്രൈവിംഗ് ലൈസന്‍സ് (ജി ഡി എല്‍) കൊണ്ടുവരണമെന്ന ആവശ്യം ഉയരുന്നതിനിടയിലാണ് ഈ മാറ്റങ്ങള്‍ നിലവില്‍ വരുന്നത്.

ഡ്രൈവിംഗ് പഠിക്കുന്നവര്‍ക്ക് പറഞ്ഞിട്ടുള്ള സ്റ്റോപ്പുകള്‍ നാലില്‍ നിന്നും മൂന്നായി കുറയ്ക്കുക വഴി, ടെസ്റ്റ് റൂട്ടുകള്‍ പ്ലാനിംഗ് ചെയ്യുമ്പോള്‍ കൂടുതല്‍ ഫ്‌ലെക്സിബിലിറ്റി ലഭിക്കുമെന്നാണ് ഡി വി എസ് എ പറയുന്നത്. അതുപോലെ എമര്‍ജന്‍സി സ്റ്റോപ്പുകളുടെ ഫ്രീക്വന്‍സിയും മൂന്ന് ടെസ്റ്റുകളില്‍ ഒന്ന് എന്നതില്‍ നിന്നും ഏഴ് ടെസ്റ്റുകളില്‍ ഒന്നായി കുറയും

എന്നാല്‍, ഡ്രൈവിംഗ് ടെസ്റ്റുകളുടെ ദൈര്‍ഘ്യത്തെയോ ലഭ്യമായ എണ്ണത്തേയോ ഈ മാറ്റം ബാധിക്കില്ലെന്നും ഏജന്‍സി വ്യക്തമാക്കുന്നു. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പു വരുത്താനായി, യഥാര്‍ത്ഥ സാഹചര്യങ്ങളിലുള്ള ഡ്രൈവിംഗ് സ്‌കില്‍ പരിശോധിക്കപ്പെടണം എന്നാണ് ഏജന്‍സി വ്യക്തമാക്കുന്നത്. ഈ വര്‍ഷം ആദ്യം രാജ്യത്തെ 20 ഓളം സെന്ററുകളില്‍ പരീക്ഷണാര്‍ത്ഥം ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിരുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions