ബ്രിട്ടന് അതിശൈത്യത്തിലേക്ക് നീങ്ങുന്നു. സ്‌കോട്‌ലന്‍ഡ്, വെയില്‍സ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലായി മഞ്ഞുവീഴ്ചയുള്ള സാഹചര്യത്തില്‍ മെറ്റ്ഓഫീസ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
നോര്‍ത്ത് യോര്‍ക്ക് മൂര്‍സ്, യോര്‍ക്ക്‌ഷെയര്‍, വോള്‍ഡ്‌സ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ 15 സെമി വരെ താപനില താഴുമെന്നാണ് പ്രവചനം.
വടക്കുകിഴക്കന്‍ സ്‌കോട്‌ലന്‍ഡിലും ഹൈലാന്‍ഡ്‌സിലെ പല ഭാഗത്തും സ്‌കൂളുകള്‍ അടച്ചിടേണ്ടിവന്നു. ഡര്‍ബിഷെയറിലെ വുഡ്‌ഹെഡ് പാസ്, വെയില്‍സിലെ മുഖ്യ പാതകള്‍ എന്നിവയുള്‍പ്പെടെ റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. വഴിയിലെ മഞ്ഞ് യാത്രാ ഗതാഗതത്തെ ബാധിക്കുകയാണ്.
ആരോഗ്യ പ്രശ്‌നങ്ങളുള്ള മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രത പാലിക്കണം. ശനിയാഴ്ചയോടെ താപനില സാധാരണയിലെത്തുമെന്നാണ് വിലയിരുത്തല്‍.