സിനിമ

വിജയ്‌യുടെ സേലത്തെ പൊതുയോഗത്തിന് അനുമതിയില്ല; അപേക്ഷ നിരസിച്ച് ജില്ലാ പൊലീസ് മേധാവി

തമിഴകം വെട്രി കഴകം അധ്യക്ഷന്‍ വിജയ്‌യുടെ സേലത്തെ പൊതുയോഗത്തിന് അനുമതിയില്ല. ഡിസംബര്‍ നാലിന് പൊതുയോഗം സംഘടിപ്പിക്കാന്‍ ടിവികെ നല്‍കിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു. കാര്‍ത്തിക ദീപം ആയതിനാല്‍ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പൊലീസുകാരെ നിയോഗിക്കണം എന്നാണ് വിശദീകരണം.

ബാബ്രി മസ്ജിദ് ദിനമായ ഡിസംബര്‍ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി അറിയിച്ചു. എന്നാല്‍, മറ്റൊരു ദിവസത്തേക്ക് അപേക്ഷ നല്‍കിയാല്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നും പൊലീസ് സൂചിപ്പിച്ചു. ഡിസംബര്‍ രണ്ടാം വാരത്തേക്ക് പുതിയ അപേക്ഷ ടിവികെ നല്‍കിയേക്കും. കരൂര്‍ ദുരന്തത്തിന് ശേഷം ടിവികെയുടെ ആദ്യ യോഗം ആണ് സേലത്ത് നിശ്ചയിരുന്നത്.

വിജയ്‌യുടെ സംസ്ഥാന പര്യടനത്തിന് അനുമതി നല്‍കുക എന്ന രാഷ്ട്രീയ തീരുമാനമാണ് ഡിഎംകെ സ്വീകരിച്ചിരിക്കുന്നത്. കാരണം, വിജയ്യെ എതിര്‍ത്ത് ഒരു സഹതാപ തരംഗം ഉണ്ടാക്കാന്‍ ഡിഎംകെ ആഗ്രഹിക്കുന്നില്ല. മാത്രമല്ല, വിജയ് വീണ്ടും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുമ്പോള്‍ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെയിലേക്കുള്ള മാധ്യമ ശ്രദ്ധ കുറയും എന്നൊരു കണക്കുകൂട്ടല്‍ കൂടി ഡിഎംകെക്കുണ്ട്.

  • ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര വിടവാങ്ങി
  • ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം
  • 'ലോക' ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ വീണ്ടും; പുതിയ സിനിമയ്ക്ക് ചെന്നൈയില്‍ തുടക്കം
  • വി എം വിനുവിന് തിരിച്ചടി; തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല, ഹര്‍ജി തള്ളി ഹൈക്കോടതി
  • മക്കള്‍ക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്- ശ്വേത മേനോന്‍
  • മഞ്ജുവാര്യരുടെ ചിത്രത്തിന് എതിരെ ഉയരുന്ന പരിഹാസങ്ങളില്‍ പ്രതികരിച്ച് ജോയ് മാത്യു
  • കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് സിനിമ റിലീസിന്
  • ഒരുവര്‍ഷത്തെ ദാമ്പത്യജീവിതത്തിന് വിരാമം; നടി മീരാ വാസുദേവ് വീണ്ടും വിവാഹമോചിതയായി
  • 'ബൊഗെയ്ന്‍വില്ല'യ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാനായില്ല; ഹൈക്കോടതിയെ സമീപിച്ച് അമല്‍ നീരദ്
  • മോഹന്‍ലാല്‍ വീണ്ടും പൊലീസ് വേഷത്തില്‍; ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ 'L365
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions