യു.കെ.വാര്‍ത്തകള്‍

നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും 5 വര്‍ഷം കഴിഞ്ഞാല്‍ സെറ്റില്‍മെന്റ്; കെയര്‍ വിസക്കാര്‍ക്ക് 15 വര്‍ഷം

യൂറോപ്പിലെ ഏറ്റവും കടുപ്പമേറിയ കുടിയേറ്റ നിയന്ത്രണങ്ങള്‍ അവതരിപ്പിച്ചു ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. അര നൂറ്റാണ്ടിനിടെ കാണാത്ത ഏറ്റവും വലിയ പരിഷ്‌കാരങ്ങളാണ് നിയപരമായ കുടിയേറ്റ വ്യവസ്ഥയിലും സൃഷ്ടിച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റത്തിന് എതിരായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് നിയമപരമായ കുടിയേറ്റത്തില്‍ നിലപാട് തിരുത്തുന്നത്.

2021 മുതല്‍ യുകെയിലെത്തിയ 2 മില്ല്യണ്‍ കുടിയേറ്റക്കാര്‍ക്ക് ഈ മാറ്റങ്ങള്‍ ബാധകമാകും. നിലവില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് നേടിയവര്‍ക്ക് ഇത് ബാധിക്കില്ല. 2021 മുതല്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ വിസയിലെത്തിയ 2 മില്ല്യണ്‍ കുടിയേറ്റക്കാര്‍ക്ക് മാറ്റങ്ങള്‍ ആഘാതമാകും. 2022-24 കാലത്ത് 616,000 ആളുകളും, അവരുടെ ഡിപ്പന്റന്‍ഡ്‌സും ഈ വിസയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസ് നേടാന്‍ ഇനി 15 വര്‍ഷം കാത്തിരിക്കണം. ഈ വിസാ റൂട്ട് ഈ വര്‍ഷം അവസാനിപ്പിച്ചിരുന്നു.

അതേസമയം, എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും ആശ്വാസമായി മാറാനും നയങ്ങളില്‍ ശ്രദ്ധിച്ചിട്ടുണ്ട്. 5 വര്‍ഷം തികച്ചാല്‍ ഇവര്‍ക്ക് സെറ്റില്‍ ചെയ്യാം. നയങ്ങള്‍ മാറുന്നത് മൂലം 50,000 നഴ്‌സുമാരെ ബ്രിട്ടന് നഷ്ടമാകുമെന്ന് നേരത്തെ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ആശങ്കയാണ് നയപ്രഖ്യാപനം തിരുത്തിയത്

ഇമിഗ്രേഷന്‍ സിസ്റ്റം ദുരുപയോഗം ചെയ്യുന്ന കുടിയേറ്റക്കാര്‍ക്ക് പെനാല്‍റ്റി ഏര്‍പ്പെടുത്താനും ആദ്യമായി തീരുമാനം വന്നിട്ടുണ്ട്. ബെനഫിറ്റുകളെ ആശ്രയിക്കുന്ന കുടിയേറ്റക്കാര്‍ക്ക് സെറ്റില്‍മെന്റിന് 20 വര്‍ഷം കാത്തിരിക്കണം. കുടിയേറ്റക്കാര്‍ക്ക് ബെനഫിറ്റിനും, സോഷ്യല്‍ ഹൗസിംഗിനും യോഗ്യത നേടാന്‍ ആദ്യ ബ്രിട്ടീഷ് പൗരന്‍മാരായി മാറുകയും വേണം. നിലവില്‍ സെറ്റില്‍മെന്റ് ലഭിച്ചാല്‍ ഇതിന് സാധിച്ചിരുന്നു.

അനധികൃത കുടിയേറ്റക്കാര്‍ക്കും, വിസാ കാലാവധി കഴിഞ്ഞ് തങ്ങുന്നവര്‍ക്കും സെറ്റില്‍മെന്റിന് ഇനി 30 വര്‍ഷം കാത്തിരിക്കണം. നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്ന തരത്തിലാണ് മാറ്റങ്ങളെന്ന് ഹോം ഓഫീസ് പറയുന്നു.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions