യു.കെ.വാര്‍ത്തകള്‍

ക്രിസ്മസിന് ട്രെയിന്‍ യാത്രാ ദുരിതം സമ്മാനിക്കാന്‍ നാല് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ആര്‍എംടി

ക്രിസ്മസ് സീസണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലക്ഷക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന സമയമാണ്. പ്രധാനമായും റെയില്‍ സേവനങ്ങളാണ് ഭൂരിഭാഗവും ഉപയോഗപ്പെടുത്തുക. എന്നാല്‍ ഈ സമയത്ത് റെയില്‍ സമരങ്ങള്‍ വന്നാല്‍ യാത്രക്കാര്‍ കടുത്ത ദുരിതത്തിലാകും.

എന്തായാലും സീസണ്‍ നോക്കി സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് റെയില്‍, മാരിടൈം & ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍. തുടര്‍ച്ചയായി നാല് ശനിയാഴ്ചകളില്‍ പണിമുടക്കുമെന്ന് യൂണിയന്‍ പ്രഖ്യാപിച്ചു. റെയില്‍ ഓപ്പറേറ്റര്‍ ക്രോസ്‌കണ്‍ട്രിയിലെ ജോലിക്കാരാണ് അടുത്ത മാസം ശമ്പളത്തര്‍ക്കത്തില്‍ സമരത്തിന് ഇറങ്ങുന്നത്.

ഡിസംബര്‍ 6, 13, 20, 27 തീയതികളില്‍ അംഗങ്ങള്‍ പണിമുടക്കുമെന്ന് ആര്‍എംടി വ്യ.ക്തമാക്കി. ശമ്പളവിഷയത്തിന് പുറമെ സ്റ്റാഫിംഗ് സംബന്ധിച്ച ആവശ്യങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നത് പ്രതിസന്ധിയാണ്. ക്രിസ്മസിന് മുന്‍പുള്ള ശനിയാഴ്ച പരമ്പരാഗതമായി ഏറ്റവും കൂടുതല്‍ ആളുകള്‍ ബന്ധുക്കളെ കാണാനായി യാത്ര ചെയ്യുന്ന ദിവസം കൂടിയാണ്.

ക്രിസ്മസിന് ശേഷമുള്ള ആദ്യ ശനിയാഴ്ചയും ട്രെയിന്‍ യാത്രകള്‍ക്ക് തിരക്ക് അനുഭവപ്പെടുന്ന ദിവസമാണ്. ക്രിസ്മസ്, ബോക്‌സിംഗ് ഡേ ദിനങ്ങളില്‍ യാത്ര ചെയ്യാന്‍ കഴിയാതെ പോയവര്‍ ഈ ദിവസമാണ് പൊതുവെ ഇതിന് ശ്രമിക്കുക. ഡിസംബര്‍ 27ന് വെസ്റ്റ് കോസ്റ്റ് മെയിന്‍ ലൈനില്‍ എഞ്ചിനീയറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ക്രോസ്‌കണ്‍ട്രി ട്രെയിനുകളെ പകരം ആശ്രയിക്കാന്‍ ഇരിക്കുന്ന യാത്രക്കാര്‍ക്കാണ് സമരപ്രഖ്യാപനം തിരിച്ചടിയായി മാറുന്നത്.

  • പെന്‍ഷന്‍കാര്‍ക്ക് ബജറ്റില്‍ 550 പൗണ്ട് ഉത്തേജനത്തിന് സാധ്യത; ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ചാല്‍ മറ്റു നികുതിയും
  • അഭയാര്‍ത്ഥികളെ സൈനിക ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനം; പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങി
  • മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രോസ്റ്റേറ്റ് കാന്‍സറിന് ചികിത്സ തേടി
  • തെരഞ്ഞെടുപ്പിന് മുമ്പേ സ്റ്റാര്‍മര്‍ മാറണമെന്ന അഭിപ്രായത്തില്‍ 54% ലേബര്‍ അംഗങ്ങളും
  • സ്വിന്‍ഡണില്‍ വീടിനുള്ളില്‍ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍; 13-കാരി കസ്റ്റഡിയില്‍
  • ബെല്‍ഫാസ്റ്റിലെ ഹോട്ടലിലെത്തിയ അതിഥികളുടെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയ മലയാളിയ്ക്ക് ജയിലും നാടുകടത്തലും
  • ഇപ്പോള്‍ പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ ടോറികള്‍ 14 സീറ്റില്‍ ഒതുങ്ങുമെന്ന്
  • നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും 5 വര്‍ഷം കഴിഞ്ഞാല്‍ സെറ്റില്‍മെന്റ്; കെയര്‍ വിസക്കാര്‍ക്ക് 15 വര്‍ഷം
  • ശൈത്യകാലത്ത് ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി യുകെയില്‍ വൈദ്യുതി, ഗ്യാസ് നിരക്ക് കൂടുന്നു
  • ഒരാഴ്ച മുമ്പ് ദേശീയ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നെങ്കില്‍ 23,000 പേരെ രക്ഷിക്കാമായിരുന്നു; കോവിഡ് അന്വേഷണ റിപ്പോര്‍ട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions