കാന്‍സര്‍ ബാധിച്ച് ലണ്ടനില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിനി നാട്ടിലെത്തിയതിനു പിന്നാലെ അന്തരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശി സരോജ(41)യാണ് മരിച്ചത്. ലണ്ടനില്‍ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്ന സരോജം ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് പോയത്. നാട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട സന്തോഷം മായും മുമ്പേ വിധി ഇവരെ തട്ടിയെടുക്കുകയായിരുന്നു.
മൂന്നുവര്‍ഷം മുമ്പ് എത്തിയ സരോജയും ഭര്‍ത്താവും യുകെയില്‍ കഴിഞ്ഞ് വരുകയായിരുന്നു. ന്യൂഹാം ഹോസ്പിറ്റലില്‍ അഡ്മിറ്റായ ഭാര്യ സരോജയ്ക്കൊപ്പമാണ് ഭര്‍ത്താവും താമസിച്ചിരുന്നത്. ഇവര്‍ക്ക് കുട്ടികള്‍ ഇല്ല.
മുന്നോട്ട് കൂടുതലായി ചെയ്യാനൊന്നുമില്ലെന്ന് ആശുപത്രി പറഞ്ഞതോടെ ഇവര്‍ രണ്ട് ദിവസം മുമ്പേ നാട്ടിലേക്ക് പ്രിയപ്പെട്ടവരെ കാണാനായി പോവുകയായിരുന്നു. നാട്ടിലെത്തി അച്ഛനെയെയും അമ്മയെയും കണ്ടതിന് പിന്നാലെയാണ് സരോജക്ക് മരണം സംഭവിച്ചത്.