യു.കെ.വാര്‍ത്തകള്‍

ബെല്‍ഫാസ്റ്റിലെ ഹോട്ടലിലെത്തിയ അതിഥികളുടെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയ മലയാളിയ്ക്ക് ജയിലും നാടുകടത്തലും


നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിന് അടുത്തുള്ള കൊളറെയ്‌നില്‍ ഹോട്ടല്‍ ജോലിക്കിടെ അതിഥികളുടെ മുറിയിലെ കിടപ്പറ ദൃശ്യങ്ങളും നഗ്‌ന ദൃശ്യങ്ങളും പകര്‍ത്തിയ മലയാളി യുവാവിന് 14 മാസത്തെ ജയില്‍ ശിക്ഷ. കഴിഞ്ഞ ദിവസം ഐന്‍ട്രിമിലെ കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്. 37കാരനായ നിര്‍മല്‍ വര്‍ഗീസ് ജോലിക്കിടെ ലൈംഗിക സംതൃപ്തിക്കായി ദൃശ്യങ്ങള്‍ ഒളിഞ്ഞു നോക്കുക മാത്രമല്ല അത് മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു സൂക്ഷിക്കുകയും ചെയ്തെന്ന കുറ്റത്തിനാണ് ശിക്ഷ. സംഭവം പുറത്ത് അറിഞ്ഞതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ 13 നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടന്ന വിചാരണയ്ക്ക് ശേഷം നവംബര്‍ 17 നാണ് കോടതി ശിക്ഷ വിധിച്ചത്.

അറസ്റ്റിലായ യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒട്ടേറെ ആളുകളുടെ കിടപ്പറ ദൃശ്യമാണ് അതില്‍ നിന്നും പോലീസ് കണ്ടെടുത്തത്. ഇയാള്‍ അയര്‍ലന്‍ഡില്‍ എത്തിയിട്ട് എത്രകാലമായി എന്ന വിവരം ലഭ്യമല്ല. ബുഷ്ടൗണ്‍ ക്രൗണ്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന നിര്‍മലിന്റെ ഫോണില്‍ നിന്നും 16 പേരുടെ എങ്കിലും ദൃശ്യങ്ങള്‍ പൊലീസിന് കണ്ടെടുക്കാനായി എന്നാണ് കോടതിയില്‍ തെളിഞ്ഞത്. ഹോട്ടലില്‍ ക്ലീനര്‍ ആയി ജോലി ചെയ്യവേ ദമ്പതികളും സ്ത്രീകളും താമസിക്കുന്ന മുറികളില്‍ നിന്നും അവര്‍ വസ്ത്രം മാറുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് ഇയാള്‍ പകര്‍ത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 13നു നടന്ന സംഭവത്തില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നും ജൂലൈ 11നും ഇടയ്ക്കായുള്ള ദിവസങ്ങളില്‍ നടത്തിയ ചിത്രീകരണത്തിനും ചേര്‍ത്താണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ വാലന്റൈന്‍ ദിനാഘോഷവുമായി ബന്ധപെട്ടു മുറികള്‍ ബുക്ക് ചെയ്ത പ്രണയിതാക്കളുടെ അടക്കം ദൃശ്യങ്ങളാണ് നിര്‍മലിനു പകര്‍ത്താന്‍ കഴിഞ്ഞത്. കോടതി ഇയാള്‍ റിമാന്‍ഡ് കാലത്തില്‍ ജയിലില്‍ കഴിഞ്ഞ കാലവും കൂടി ചേര്‍ത്ത് ശിക്ഷ അനുഭവിച്ചാല്‍ മതിയാകും എന്ന ഇളവ് കാട്ടിയത് നിര്‍മലിന് അനുകൂലമായി. ഇയാള്‍ക്കുള്ള ഹോം ഓഫീസ് നല്‍കിയ വര്‍ക്ക് വിസ റദ്ദാക്കുന്നതിനും ശിക്ഷ പൂര്‍ത്തിയാകുന്നതോടെ നാട് കടത്തപെടാന്‍ ഉള്ള നടപടികള്‍ ഉണ്ടാകുമെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചിട്ടുണ്ട്.

നിര്‍മലിന്റെ ഫോണില്‍ കണ്ടെത്തിയ ദൃശ്യങ്ങളില്‍ ഒരാളെ മാത്രമാണ് തിരിച്ചറിയാന്‍ സാധിച്ചിരിക്കുന്നത്. ഹോട്ടലിലെ വിനോദ സൗകര്യങ്ങള്‍ ഉപയോഗിച്ച ശേഷം വസ്ത്രം മാറാന്‍ എത്തുമ്പോള്‍ കുബിക്കില്‍ ആയി തിരിച്ച മറയ്ക്ക് അടിഭാഗത്തു കൂടി ഗ്ലൗസ് ധരിച്ച കൈകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ തനിക്ക് നേരെ തിരിയുന്നത് കണ്ട സ്ത്രീയാണ് നിര്‍മലിനെ കുടുക്കാന്‍ കാരണക്കാരി ആയി മാറിയത്. സ്ത്രീ ഒച്ചവെച്ചതോടെ അവരുടെ ഭര്‍ത്താവ് എത്തിയാണ് നിര്‍മലിനെ കണ്ടെത്തിയതും അയാളുടെ ഫോണ്‍ പരിശോധിച്ചതും. ഇതില്‍ തന്റെ ഭാര്യയുടെ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ കണ്ടതോടെയാണ് ഇവര്‍ പരാതി നല്‍കി നിര്‍മലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പോലീസ് ചോദ്യം ചെയ്യവേ നിര്‍മല്‍ കുറ്റ സമ്മതം നടത്തുക ആയിരുന്നു.

ഇയാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മറ്റാര്‍ക്ക് എങ്കിലും അയച്ചു കൊടുത്തിരുന്നോ എന്ന് പൊലീസിന് കണ്ടെത്താനായില്ല. ശിക്ഷയുടെ കാലയളവ് കുറയാന്‍ ഇത് പ്രധാന കാരണമാകുകയും ചെയ്തു. ഇയാളെ പത്തു വര്‍ഷത്തേക്ക് സെക്‌സ് ഒഫെന്‍ഡേഴ്സ് ലിസ്റ്റില്‍ സൂക്ഷിക്കണം എന്ന് ഉത്തരവിട്ട കോടതി പ്രതിയുടെ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു കളയാനും പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേസിലെ ഇരകളുടെ അന്തസ് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോടതി ഇത്തരം ഒരു വിധി പ്രസ്താവം നടത്തിയിരിക്കുന്നത്.

  • പെന്‍ഷന്‍കാര്‍ക്ക് ബജറ്റില്‍ 550 പൗണ്ട് ഉത്തേജനത്തിന് സാധ്യത; ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ചാല്‍ മറ്റു നികുതിയും
  • അഭയാര്‍ത്ഥികളെ സൈനിക ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനം; പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങി
  • മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രോസ്റ്റേറ്റ് കാന്‍സറിന് ചികിത്സ തേടി
  • തെരഞ്ഞെടുപ്പിന് മുമ്പേ സ്റ്റാര്‍മര്‍ മാറണമെന്ന അഭിപ്രായത്തില്‍ 54% ലേബര്‍ അംഗങ്ങളും
  • സ്വിന്‍ഡണില്‍ വീടിനുള്ളില്‍ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍; 13-കാരി കസ്റ്റഡിയില്‍
  • ഇപ്പോള്‍ പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ ടോറികള്‍ 14 സീറ്റില്‍ ഒതുങ്ങുമെന്ന്
  • ക്രിസ്മസിന് ട്രെയിന്‍ യാത്രാ ദുരിതം സമ്മാനിക്കാന്‍ നാല് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ആര്‍എംടി
  • നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും 5 വര്‍ഷം കഴിഞ്ഞാല്‍ സെറ്റില്‍മെന്റ്; കെയര്‍ വിസക്കാര്‍ക്ക് 15 വര്‍ഷം
  • ശൈത്യകാലത്ത് ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി യുകെയില്‍ വൈദ്യുതി, ഗ്യാസ് നിരക്ക് കൂടുന്നു
  • ഒരാഴ്ച മുമ്പ് ദേശീയ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നെങ്കില്‍ 23,000 പേരെ രക്ഷിക്കാമായിരുന്നു; കോവിഡ് അന്വേഷണ റിപ്പോര്‍ട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions