സ്വിന്‍ഡണ്‍ മോര്‍ഡണ്‍ മേഖലയില്‍ 500 വയസുള്ള സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലുള്ള 13കാരി കസ്റ്റഡിയില്‍. വെള്ളിയാഴ്ച രാത്രിയാണ് സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ പൊലീസ് കണ്ടെത്തി. ബൈഡല്‍ ക്ലോസിലെ വീട്ടില്‍ ഉണ്ടായ കലഹത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാത്രി 7 മണിയോടെ എത്തിയ പൊലീസ് ശ്വാസം കിട്ടാതെ കിടന്ന സ്ത്രീയെ പരിശോധിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
സംഭവവുമായി ബന്ധപ്പെട്ട് 13 വയസുള്ള ഒരു പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്തതായി വില്‍ഷയര്‍ പൊലീസ് അറിയിച്ചു. വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. സ്ത്രീയുടെ മരണം ഗൗരവമായ വിഷയമാണെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡാരന്‍ അംബ്രോസ് അറിയിച്ചു. പ്രദേശത്ത് പൊലീസ് സാന്നിധ്യം വര്‍ധിക്കുമെന്നും ആളുകള്‍ അനാവശ്യ അനുമാനങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.