കോട്ടയം: മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്ന കേസില്‍ മുന്‍ നഗരസഭ അംഗവും മകനും കസ്റ്റഡിയില്‍. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല്‍ ഹൗസില്‍ ആദര്‍ശ് (23) ആണ് കൊല്ലപ്പെട്ടത്. വി കെ അനില്‍കുമാറും മകന്‍ അഭിജിത്തും ചേര്‍ന്നാണ് യുവാവിനെ കുത്തിയതെന്നു പോലീസ് പറയുന്നു. അനില്‍കുമാറിന്റെ മകന്‍ കഞ്ചാവ്, അടിപിടി കേസുകളില്‍ പ്രതിയാണ്.
ലഹരി ഇടപാടിനെ ചൊല്ലിയും സാമ്പത്തിക ഇടപാടിനെ ചൊല്ലിയുമുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. മരിച്ച ആദര്‍ശ് ലഹരി കേസുകളില്‍ പ്രതിയാണ്. പണത്തെച്ചൊല്ലി ആദര്‍ശും സുഹൃത്ത് റോബിനും അനില്‍കുമാറിന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു. മരിച്ച ആദര്‍ശിന് അഭിജിത്ത് പണം നല്‍കാനുണ്ട്. എംഡിഎംഎ കൈമാറിയതിനും വാഹനം പണയം വെച്ചതിന്റെയും പണമാണ് നല്‍കാനുള്ളത് എന്ന് പോലീസ് പറയുന്നു.