യു.കെ.വാര്‍ത്തകള്‍

പെന്‍ഷന്‍കാര്‍ക്ക് ബജറ്റില്‍ 550 പൗണ്ട് ഉത്തേജനത്തിന് സാധ്യത; ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ചാല്‍ മറ്റു നികുതിയും

ബജറ്റ് പ്രഖ്യാപനത്തിനു രണ്ടു ദിവസം മാത്രം അകലെ എത്തിനില്‍ക്കവേ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് എന്തെല്ലാം പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന ആകാംക്ഷയിലാണ് ജനം. പല പദ്ധതികളും അവതരിപ്പിക്കുകയും, ഒഴിവാക്കുകയും ചെയ്യുമെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. പെന്‍ഷന്‍കാര്‍ക്ക് ബജറ്റില്‍ 550 പൗണ്ട് ഉത്തേജനത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ പണപ്പെരുപ്പത്തെ മറികടന്നുള്ള വര്‍ദ്ധനവാണ് 13 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ക്കായി മാറ്റിവെയ്ക്കുകയെന്നാണ് പ്രതീക്ഷ.

പുതിയ സ്റ്റേറ്റ് പെന്‍ഷനില്‍ ഫുള്‍ റേറ്റ് നേടുന്ന പെന്‍ഷന്‍കാര്‍ക്ക് പ്രതിവര്‍ഷം 550 പൗണ്ട് വരെ വര്‍ധന കൈവരും. 'ട്രിപ്പിള്‍ ലോക്ക് നിലനിര്‍ത്തുന്നതും, എന്‍എച്ച്എസിനെ പുനര്‍നിര്‍മ്മിക്കുന്നതും, വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതും ഉള്‍പ്പെടെ വിഷയങ്ങളായാലും, വിരമിക്കുന്ന സമയത്ത് പെന്‍ഷന്‍കാര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കും', ചാന്‍സലര്‍ പറഞ്ഞു.

ബുധനാഴ്ചയാണ് ബജറ്റ് അവതരണം. നികുതി വര്‍ധനവുകള്‍ സംബന്ധിച്ച് വലിയ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. ആരെയെല്ലാം ഇത് ബാധിക്കുമെന്ന ആശങ്കയാണ് ബാക്കിയുള്ളത്. പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് നിലനിര്‍ത്താന്‍ റീവ്‌സ് തയ്യാറാകുമെന്നാണ് ഇപ്പോഴുള്ള സൂചന.

എന്നാല്‍ ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ച് നിര്‍ത്താന്‍ ചാന്‍സലര്‍ തീരുമാനിച്ചാല്‍ ഏകദേശം 9.3 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ കൂടുതല്‍ നികുതി നല്‍കേണ്ടി വരുമെന്ന അവസ്ഥയാണ്. 2030 വരെ ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ച് നിര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഇതുമൂലം വരുമാനം വര്‍ധിക്കുമ്പോള്‍ നികുതി ബാന്‍ഡുകളില്‍ ചെന്നുപെടാനുള്ള സാധ്യതയും കൂടുതലാണ്. ഇതില്‍ സ്റ്റേറ്റ് പെന്‍ഷന്‍ വാങ്ങുന്ന പെന്‍ഷന്‍കാരും പെടാന്‍ സാധ്യതയുണ്ടെന്നതാണ് തിരിച്ചടിയാകുന്നത്.

ഇംഗ്ലണ്ടിലെ പത്തിലൊന്ന് വീടുകളെ നികുതി ബാധിക്കുമെന്നാണ് കരുതുന്നത്. ബാന്‍ഡ് എഫ് അല്ലെങ്കില്‍ അതിന് മുകളില്‍ പെടുന്ന വീടുകളെ പുനര്‍മൂല്യനിര്‍ണ്ണയം നടത്തിയ ശേഷം അധിക ചാര്‍ജ്ജ് ഏര്‍പ്പെടുത്താനാണ് ശ്രമം.

ധനികരെ മാത്രമാണ് ഇത് ബാധിക്കുകയെന്നാണ് ലേബര്‍ ഭാഷ്യമെങ്കിലും ബാന്‍ഡ് എഫ് കൗണ്‍സില്‍ ടാക്‌സില്‍ പെടുന്ന 1.3 മില്ല്യണ്‍ മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ഇതില്‍ പങ്ക് നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ലണ്ടനിലും, സൗത്ത് ഈസ്റ്റിലുമുള്ള കുടുംബങ്ങള്‍ക്ക് അവരുടെ വീടുകളുടെ മൂല്യം കൂടുതലായതിനാല്‍ ഈ സര്‍ചാര്‍ജ്ജ് നല്‍കേണ്ടി വരും.

ശരാശരി 3293 പൗണ്ട് വരെ നല്‍കുന്ന ബില്ലുകള്‍ക്ക് പുറമെയാണ് നൂറുകണക്കിന് പൗണ്ട് കൂടി അധികം ചേര്‍ക്കപ്പെടുക. ഇതിന് പുറമെ ബാന്‍ഡ് എഫ്, ജി, എച്ച് എന്നീ വിഭാഗങ്ങളില്‍ പെടുന്ന പ്രോപ്പര്‍ട്ടികളില്‍ താമസിക്കുന്ന 150,000 ഭവനഉടമകളില്‍ ഭൂരിഭാഗവും പ്രതിവര്‍ഷം ആയിത്തോളം പൗണ്ട് അധിക ചെലവ് വഹിക്കേണ്ടി വരും.

ഇന്‍കം ടാക്‌സ് സാധാരണ ജോലിക്കാരെയും ബാധിക്കുമെന്നതിന്റെ പേരില്‍ ഒഴിവാക്കിയ ചാന്‍സലര്‍ മറ്റ് വഴികളില്‍ നികുതി കണ്ടെത്താന്‍ നിര്‍ബന്ധിതയാണ്. രാജ്യത്തിന്റെ ഖജനാവിലേക്ക് പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പല പദ്ധതികളും അവതാളത്തിലാകും.

  • അഭയാര്‍ത്ഥികളെ സൈനിക ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനം; പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങി
  • മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രോസ്റ്റേറ്റ് കാന്‍സറിന് ചികിത്സ തേടി
  • തെരഞ്ഞെടുപ്പിന് മുമ്പേ സ്റ്റാര്‍മര്‍ മാറണമെന്ന അഭിപ്രായത്തില്‍ 54% ലേബര്‍ അംഗങ്ങളും
  • സ്വിന്‍ഡണില്‍ വീടിനുള്ളില്‍ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍; 13-കാരി കസ്റ്റഡിയില്‍
  • ബെല്‍ഫാസ്റ്റിലെ ഹോട്ടലിലെത്തിയ അതിഥികളുടെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയ മലയാളിയ്ക്ക് ജയിലും നാടുകടത്തലും
  • ഇപ്പോള്‍ പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ ടോറികള്‍ 14 സീറ്റില്‍ ഒതുങ്ങുമെന്ന്
  • ക്രിസ്മസിന് ട്രെയിന്‍ യാത്രാ ദുരിതം സമ്മാനിക്കാന്‍ നാല് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ആര്‍എംടി
  • നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും 5 വര്‍ഷം കഴിഞ്ഞാല്‍ സെറ്റില്‍മെന്റ്; കെയര്‍ വിസക്കാര്‍ക്ക് 15 വര്‍ഷം
  • ശൈത്യകാലത്ത് ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി യുകെയില്‍ വൈദ്യുതി, ഗ്യാസ് നിരക്ക് കൂടുന്നു
  • ഒരാഴ്ച മുമ്പ് ദേശീയ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നെങ്കില്‍ 23,000 പേരെ രക്ഷിക്കാമായിരുന്നു; കോവിഡ് അന്വേഷണ റിപ്പോര്‍ട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions