നാട്ടുവാര്‍ത്തകള്‍

കൈനകരിയില്‍ ഗര്‍ഭിണിയെ കൊന്ന് കായലില്‍ തള്ളിയ കേസ്; പ്രതിയ്ക്ക് വധശിക്ഷ

കുട്ടനാട്: കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്ന് കായലില്‍ തള്ളിയ കേസില്‍ പ്രതിക്ക് വധശിക്ഷ. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി പ്രബീഷിന് വധശിക്ഷ വിധിച്ചത്. 2021 ജൂലൈ 9 നാണ് കേസിനാസ്പദമായ സംഭവം. ഗര്‍ഭിണിയായിരുന്ന അനിതയെ കാമുകനും പെണ്‍സുഹൃത്തും ചേര്‍ന്ന് കായലില്‍ തള്ളുകയായിരുന്നു. ബോധരഹിതയായ അനിത മരിച്ചുവെന്ന് കരുതിയാണ് പ്രതികള്‍ കായലില്‍ തള്ളിയത്. കാമുകന്‍ പ്രബീഷും പെണ്‍സുഹൃത്ത് രജനിയും കുറ്റക്കാര്‍ എന്ന് കോടതി കണ്ടെത്തിയിരുന്നു.

പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിത ശശിധരനെ(32) കൊലപ്പെടുത്തിയ കേസില്‍ മലപ്പുറം നിലമ്പൂര്‍ മുതുകോട് പൂക്കോടന്‍ വീട്ടില്‍ പ്രബീഷാണ്(37) ഒന്നാം പ്രതി. കൈനകരി സ്വദേശി 38കാരി രജനിയാണ് രണ്ടാം പ്രതി. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. വിവാഹിതനായ പ്രബീഷ് വിവാഹിതരായ അനിതയും രജനിയുമായി ഒരേസമയം അടുപ്പത്തിലായിരുന്നു. അനിത ഗര്‍ഭിണിയായതിന് പിന്നാലെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പാലക്കാട് ആലത്തൂരിലെ ഫാമില്‍ ജോലി ചെയ്ത് വരികയായിരുന്ന അനിതയെ 2021 ജൂലായ് ഒമ്പതാം തീയതി ആലപ്പുഴയിലേക്ക് പ്രതികള്‍ വിളിച്ചുവരുത്തി.

കെഎസ്ആര്‍ടിസി ബസില്‍ വന്നിറങ്ങിയ അനിതയെ ഓട്ടോയില്‍ രജനി കൈനകരയിലെ വീട്ടിലെത്തിച്ചു. അനിതയെ പ്രബീഷ് കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ അനിതയുടെ വായും മൂക്കും രജനി അമര്‍ത്തിപ്പിടിച്ചു. ഇതിനിടെ അനിത ബോധരഹിതയായി. കൊല്ലപ്പെട്ടെന്ന് കരുതി ഇരുവരും ചേര്‍ന്ന് അനിതയെ പൂക്കൈത ആറ്റില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. പള്ളാത്തുരുത്തിക്ക് സമീപം ആറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് കേസ് പുറംലോകമറിഞ്ഞത്. മയക്കുമരുന്നു കേസില്‍ ഒഡിഷയിലെ ജയിലില്‍ കഴിയുന്ന രജനിയെ വിധി പറയാനായി നേരിട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക വിവാദ വാട്സ്ആപ്പ് ചാറ്റുമായി ചാനല്‍; നിയമപരമായി നേരിടുമെന്ന് രാഹുല്‍
  • അമേരിക്കന്‍ വിസ നിരസിച്ചതിലുള്ള നിരാശ; യുവ വനിതാ ഡോക്ടര്‍ ജീവനൊടുക്കി
  • കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; മുന്‍ നഗരസഭ അംഗവും മകനും കസ്റ്റഡിയില്‍
  • ലണ്ടനില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിനി അന്തരിച്ചു
  • സ്വര്‍ണക്കള്ളന്മാര്‍ ഒന്നൊന്നായി അകത്തേയ്ക്ക്; പത്മകുമാറിനെ കുടുക്കിയത് വാസുവിന്റെ മൊഴി
  • വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍പ്പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി
  • പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് ; പ്രവാസിയക്ക് 1.5 കോടി രൂപ നഷ്ടമായി
  • യുകെയില്‍ വച്ച് ഐഎസില്‍ ചേരാന്‍ അമ്മയും സുഹൃത്തും നിര്‍ബന്ധിച്ചെന്ന മകന്റെ മൊഴി; എന്‍ഐഎയ്ക്ക് കൈമാറും
  • പത്തനംതിട്ടയില്‍ 14 കാരിയെ ക്രൂരമായി പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
  • രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരന്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മ കൊല്ലപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions