യു.കെ.വാര്‍ത്തകള്‍

നികുതി നയം സമ്പന്നരെ രാജ്യം വിടാന്‍ പ്രേരിപ്പിക്കുന്നതായി സമ്മതിച്ച് കാബിനറ്റ് മന്ത്രി

ലേബര്‍ സര്‍ക്കാരിന്റെ നികുതി നയം സമ്പന്നരെ ബ്രിട്ടന്‍ വിട്ട് പോകാന്‍ പ്രേരിപ്പിക്കുന്നതായി കാബിനറ്റ് മന്ത്രി തന്നെ സമ്മതിച്ചു. വ്യവസായ സംരംഭകര്‍ കൂട്ടത്തോടെ നാട് വിടുന്നത് ആശങ്കയുയര്‍ത്തുന്നു എന്നാണ് ബിസിനസ് സെക്രട്ടറി പീറ്റര്‍ കെയ്ല്‍ പറഞ്ഞത്.

നികുതി ഭാരവും, നോണ്‍ - ഡോം സ്റ്റാറ്റസ് എടുത്തു കളഞ്ഞതും ഇതിന് കാരണങ്ങളാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയ്ച്ചല്‍ റീവ്സ് നടത്തുന്ന നികുതി ഭാരം താങ്ങാനാകാത്തതിനാല്‍ കോടീശ്വരന്മാരും മറ്റ് നിക്ഷേപകരും രാജ്യം വിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതിനിടെ, റീവ്സിന്റെ പദ്ധതികള്‍ ബ്രിട്ടീഷ് സമ്പദ്ഘടനയെ തളര്‍ത്തുകയാണെന്ന ആരോപണവുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഒരു മുന്‍ ഗവര്‍ണറും രംഗത്തെത്തി. നയങ്ങളില്‍ മാറ്റം വരുത്തണമെന്നും ബ്രിട്ടീഷ് വ്യാപാര- വ്യവസായ സ്ഥാപനങ്ങള്‍ക്ക് മേല്‍ അധിക ചെലവിന്റെ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കരുത് എന്നും വ്യവസായ സമൂഹം ആവശ്യപ്പെടുകയാണ്. നികുതി ഭാരത്തില്‍ ജനങ്ങളും ചെറുകിട വ്യവസായികളും ഉള്‍പ്പെടെ കടുത്ത പ്രതിസന്ധിയിലാണ്.

അതിസമ്പന്നരെ ലക്ഷ്യമിട്ടുള്ള പ്രധാന നികുതി പരിഷ്‌കരണങ്ങളുമായി ലേബര്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് മിത്തല്‍ ബ്രിട്ടനില്‍ നിന്നും താമസം മാറുന്നത്. ലോകത്തിലെ ഏറ്റവും ധനികരായ വ്യവസായികളില്‍ ഒരാളും ബ്രിട്ടനിലെ അതിസമ്പന്ന മുഖവുമാണ് മിത്തല്‍.

ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീല്‍ നിര്‍മാണ കമ്പനിയായ ആര്‍സലര്‍ മിത്തലിന്റെ ചെയര്‍മാനാണ് ലക്ഷ്മി മിത്തല്‍. ഏകദേശം മൂന്ന് പതിറ്റാണ്ടുകാലത്തോളമായി ബ്രിട്ടനിലെ ബിസിനസ് ഉന്നതരുടെയും രാഷ്ട്രീയ സംഭാവനകളിലും ശതകോടീശ്വരന്മാരുടെ പട്ടികയിലും രാജ്യത്തിന്റെ ആഗോള കോര്‍പ്പറേറ്റ് മേഖലയിലും ലക്ഷ്മി മിത്തലിന്റെ പേരുണ്ട്.

1995-ലാണ് അദ്ദേഹം ലണ്ടനിലേക്ക് താമസം മാറ്റിയത്. അവിടെ ഏറ്റവും വിലയേറിയ വീടുകളില്‍ ചിലത് മിത്തല്‍ സ്വന്തമാക്കി. ലോകത്തിലെ സാമ്പത്തിക തലസ്ഥാനത്ത് നിന്നും ആഗോള സാമ്രാജ്യം കെട്ടിപ്പടുത്ത മിത്തല്‍ ബ്രിട്ടനിലെ പ്രമുഖരില്‍ ഒരാളായി മാറി. അങ്ങനെയുള്ള ആളാണ് രാജ്യം വിടുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions