യു.കെ.വാര്‍ത്തകള്‍

ഷെഫീല്‍ഡില്‍ 16കാരന്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍; വ്യാപക പൊലീസ് പരിശോധന

ഷെഫീല്‍ഡില്‍ 16കാരന്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ വ്യാപകമായ പൊലീസ് പരിശോധന. തിങ്കളാഴ്ച വൈകിട്ട് 5.15-ഓടെ വെടിവയ്പ് നടന്നുവെന്ന വിവരം ലഭിച്ചതോടെ പൊലീസ് വലിയ സംഘവുമായി പ്രദേശത്തെത്തിയിരുന്നു. പൊലീസാണ് പരിക്കുകളോടെ ബാലനെ ആശുപത്രിയിലേക്ക് മാറ്റിയത് . സംഭവസ്ഥലത്തേയ്ക്കുള്ള പ്രവേശനം പോലീസ് തടഞ്ഞിരിക്കുകയാണ്.

ഗൗരവകരമായ സംഭവമാണിതെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണത്തിനു പിന്നിലെ കാരണങ്ങള്‍ കണ്ടെത്താനും ബന്ധപ്പെട്ടവരെ പിടികൂടാനും പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രദേശത്ത് അധിക പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധന തുടരുന്നതിനാല്‍ സംഭവം നടന്ന റോഡില്‍ ഗതാഗതത്തിന് ചൊവ്വാഴ്ചയും തടസ്സം നേരിടുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് എന്തെങ്കിലും അറിവുള്ളവര്‍ മുന്നോട്ട് വരണമെന്നും വിവരങ്ങള്‍ കൈമാറണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions