യു.കെ.വാര്‍ത്തകള്‍

കുട്ടികളോട് ലൈംഗിക ചുവയോടെ ഓണ്‍ലൈന്‍ ചാറ്റ്; മലയാളി യുവാവ് റിമാന്‍ഡില്‍

കുട്ടികളോട് ലൈംഗിക ചുവയോടെ ഓണ്‍ലൈനില്‍ ചാറ്റ് നടത്തിയ സംഭവത്തില്‍ യുകെയില്‍ മലയാളി യുവാവ് റിമാന്‍ഡില്‍. കോട്ടയം സ്വദേശിയാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ അറസ്റ്റിലായത്. ചൈല്‍ഡ് ഓണ്‍ലൈന്‍ സേഫ്റ്റി ടീം നടത്തിയ സ്റ്റിംഗില്‍ കുട്ടിയെന്ന് കരുതി പ്രവര്‍ത്തകര്‍ സൃഷ്‌ടിച്ച പ്രൊഫൈലുമായി ലൈംഗിക സംഭാഷണം നടത്തിയതായാണ് അവര്‍ ആരോപിക്കുന്നത്.

മറ്റൊരു പേരിലാണ് ഇയാള്‍ കുട്ടികളോട് ലൈംഗിക ചുവയില്‍ ചാറ്റ് നടത്തിയത്. മാഞ്ചസ്റ്ററിന് സമീപം സ്റ്റോക്പോര്‍ട്ടില്‍ നിന്നും മണിക്കൂറുകള്‍ സഞ്ചരിച്ച് ഹള്ളിന് സമീപമുള്ള ഗ്രിപ്‌സിയില്‍ എത്തിയതോടെയാണ്‌ ചൈല്‍ഡ് ഓണ്‍ലൈന്‍ സപ്പോര്‍ട്ട് ടീം ഇയാളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിനെ തുടര്‍ന്ന് യുവാവിനെ ചോദ്യം ചെയ്യുന്നതും കുറ്റ സമ്മതം നടത്തുന്നതുമായ വിഡിയോ ചൈല്‍ഡ് ഓണ്‍ലൈന്‍ സേഫ്റ്റി ടീം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇയാള്‍13 വയസിന് താഴെയുള്ള ഒന്നിലധികം കുട്ടികളുമായി ലൈംഗിക ചുവയോടെ സംസാരിച്ചിട്ടുണ്ട് എന്നാണ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുള്ളത്.

കെയര്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന യുവാവ് മൂന്ന് വര്‍ഷം മുന്‍പ് ആണ് യുകെയില്‍ എത്തുന്നത്. നാട്ടില്‍ നഴ്സ് ആയി ജോലി ചെയ്തിട്ടുണ്ട്.

ഇയാളുടെ ഫോണ്‍ നിരന്തരമായി നിരീക്ഷിച്ചതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയ്ക്ക് കോടതിയില്‍ വിചാരണ പൂര്‍ത്തിയാകുന്നതോടെ ഒരു വര്‍ഷത്തിലധികം ശിക്ഷ ലഭിക്കുമെന്നാണ് പുറത്തു വരുന്ന സൂചന. ശിക്ഷ ലഭിച്ചാല്‍ ഇപ്പോഴത്തെ യുകെ നയം അനുസരിച്ച് നാട് കടത്തല്‍ ഉള്‍പ്പടെയുള്ള നടപടികളും ഉണ്ടായേക്കും.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions