യു.കെ.വാര്‍ത്തകള്‍

ജോലിക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും ഉയര്‍ന്ന ബില്‍; കുടുംബങ്ങളുടെ പോക്കറ്റ് കീറും

ലക്ഷക്കണക്കിന് ജോലിക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും തിരിച്ചടിയായി ബജറ്റില്‍ ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ചതായി സ്ഥിരീകരിച്ച് ചാന്‍സലര്‍. അഞ്ച് വര്‍ഷത്തേക്ക് കൂടി ഇത് മരവിപ്പിച്ചതോടെ ജോലിക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും തിരിച്ചടിയായി. ഒബിആര്‍ രേഖകള്‍ പുറത്തുവന്നതോടെ ഈ വിവരം വ്യക്തമായെങ്കിലും ബജറ്റ് അവതരണത്തില്‍ ചാന്‍സലര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്‍കം ടാക്‌സ് പരിധികള്‍ക്ക് പുറമെ നാഷണല്‍ ഇന്‍ഷുറന്‍സ് പരിധിയും മരവിപ്പിച്ചു. 2028-29 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ഇത് നിലനിര്‍ത്തുന്നത്.

അതേസമയം മരവിപ്പിക്കല്‍ തീരുമാനം ജോലി ചെയ്യുന്ന ആളുകളെ ബാധിക്കുമെന്ന് റീവ്‌സ് സമ്മതിച്ചു. 12,570 പൗണ്ട് വരെ നികുതിയില്ലാതെ വരുമാനം നേടാം. എന്നാല്‍ ഇത് മുതല്‍ 50,270 പൗണ്ട് വരെ 20 ശതമാനമാണ് നികുതി.

50,271 പൗണ്ടിനും, 125,140 പൗണ്ടിനും ഇടയില്‍ 40 ശതമാനവും, ഇതിന് മുകളില്‍ 45 ശതമാനവുമാണ് നികുതി. പണപ്പെരുപ്പത്തിന് അനുസൃതമായി പരിധികള്‍ ഉയരുന്നില്ലെങ്കില്‍ വേതനം വര്‍ദ്ധിക്കുമ്പോള്‍ ഇതിലൊരു പങ്ക് നികുതി കവരും.

കൗണ്‍സില്‍ ടാക്‌സ് പരിഷ്‌കാരങ്ങള്‍ കൂടി പ്രഖ്യാപിച്ചതോടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ ചെലവ് വരും. 2 മില്ല്യണും, അതില്‍ കൂടുതല്‍ മൂല്യവുമുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് മാന്‍ഷന്‍ ടാക്‌സ് ഏര്‍പ്പെടുത്തിയതോടെയാണ് ഇത്.

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് ബജറ്റ് രേഖകള്‍ അബദ്ധത്തില്‍ പുറത്തായി
സഭയില്‍ അവതരിപ്പിക്കാന്‍ 30 മിനിറ്റ് ബാക്കിനില്‍ക്കവെ ബജറ്റ് രേഖകള്‍ അബദ്ധത്തില്‍ പുറത്തായി. 26 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധനവുകളാണ് റേച്ചല്‍ റീവ്‌സ് ബ്രിട്ടനിലെ ജനങ്ങള്‍ക്ക് മുകളില്‍ ഇട്ടിരിക്കുന്നത്.

ലേബര്‍ ഗവണ്‍മെന്റിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ധനകാര്യ പ്രഖ്യാപനം അബദ്ധത്തില്‍ പുറത്തുവിട്ടത്. ഇന്‍കം ടാക്‌സ് അടയ്ക്കുന്ന പരിധികള്‍ 2030 വരെ മരവിപ്പിച്ച് നിര്‍ത്താന്‍ ചാന്‍സലര്‍ തീരുമാനിച്ചു. ഇതുവഴി ട്രഷറിയിലേക്ക് 8 ബില്ല്യണ്‍ പൗണ്ട് ഒഴുകും. ഇതോടെ ബേസ് റേറ്റ് നികുതിദായകരുടെ പട്ടികയിലേക്ക് 780,000 പേര്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെടും, 920,000 പുതിയ ഉയര്‍ന്ന നികുതിദായകരും വന്നുചേരും.

പ്രധാന പ്രഖ്യാപനങ്ങള്‍:

ഇന്‍കം ടാക്‌സ് മരവിപ്പിക്കല്‍ വഴി 8 ബില്ല്യണ്‍ പൗണ്ട്

സാലറി സാക്രിഫൈസ് പെന്‍ഷന്‍ സ്‌കീമില്‍ 4.7 ബില്ല്യണ്‍ പൗണ്ടിന്റെ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന

പ്രോപ്പര്‍ട്ടി, ഷെയര്‍, സേവിംഗ്‌സ് നികുതി വര്‍ദ്ധനവുകള്‍ വഴി 2.1 ബില്ല്യണ്‍ പൗണ്ട്

2 ചൈല്‍ഡ് ബെനഫിറ്റ് ക്യാപ്പ് നിര്‍ത്തലാക്കുന്നതിലൂടെ 3 ബില്ല്യണ്‍ പൗണ്ട്

ഫ്യൂവല്‍ ഡ്യൂട്ടി ഒരു വര്‍ഷത്തേക്ക് കൂടി മരവിപ്പിച്ചു

ഇലക്ട്രിക് കാറുകളില്‍ 1.4 ബില്ല്യണ്‍ നികുതി

ബെറ്റിംഗില്‍ 1.1 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി

ബജറ്റ് സഭയില്‍ അവതരിപ്പിക്കാന്‍ 30 മിനിറ്റ് ബാക്കിനില്‍ക്കവെയാണ് തന്റെ ബജറ്റ് പ്രസിദ്ധീകരിക്കപ്പെട്ടതായി റീവ്‌സ് തിരിച്ചറിയുന്നത്. ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത് നിരാശാജനകവും, ഗുരുതരവുമാണെന്ന് റീവ്‌സ് പറഞ്ഞു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions