ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ഭീകരാക്രമണം. എന്നാല്‍ ഹമാസ് ആക്രമണത്തെ അഭിനന്ദിച്ച് ഞെട്ടിച്ചു എന്‍എച്ച്എസില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍. ഇപ്പോഴിതാ അവരെ 15 മാസത്തേക്ക് വിലക്കിക്കൊണ്ട് ട്രിബ്യൂണല്‍ ഉത്തരവായി. സമൂഹമാധ്യമങ്ങളില്‍ യഹൂദ വിരുദ്ധവും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ ഇട്ടതിനാണ് ഡോക്ടര്‍ റഹ്‌മെഹ് അലാഡ്വാന്‍ എന്ന 31 കാരിക്ക് എതിരെ നടപടിയെടുത്തത്.
ഇസ്രയേലികള്‍ നാസികളേക്കാള്‍ മോശമാണെന്നും, യഹൂദ സ്വേച്ഛാധിപത്യം എന്നുമൊക്കെ ആരോപിച്ച് എക്‌സില്‍ പോസ്റ്റ് ചെയ്തത് വന്‍ വിമര്‍ശനത്തിനിടയാക്കി. ഇവര്‍ക്ക് ഡോക്ടര്‍ ആയി പ്രവര്‍ത്തിക്കാനുള്ള യോഗ്യതയുണ്ടോ എന്ന വിമര്‍ശനവും ഉയര്‍ന്നു. മാത്രമല്ല, ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ ഇവര്‍ പിന്തുണച്ചതോടെ സംഭവം വിവാദമായി.
വിവാദമായതോടെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇക്കാര്യത്തില്‍ ഒരു അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ് ഇവരെ 15 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.