യു.കെ.വാര്‍ത്തകള്‍

2030 ആകുന്നതോടെ ഭവനവില 33,000 പൗണ്ട് വര്‍ധിക്കുമെന്ന് ഒബിആര്‍; പുതിയ പ്രോപ്പര്‍ട്ടി ടാക്‌സുകളുടെ ബലത്തില്‍ വീടുകള്‍ക്ക് ഇനിയും വിലയേറും

റീവ്‌സിന്റെ ബജറ്റ് ഭവനവിപണിയെ ബാധിക്കുന്നത് എങ്ങനെ? ബ്രിട്ടനില്‍ ശരാശരി ഭവനങ്ങളുടെ മൂല്യം 2030 ആകുന്നതോടെ 33,000 പൗണ്ട് വര്‍ദ്ധിക്കുമെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പ്രവചനങ്ങള്‍ പറയുന്നു. 2030-ല്‍ ശരാശരി ഭവനവില 305,000 പൗണ്ടിന് അരികിലേക്കാണ് എത്തിച്ചേരുകയെന്ന് പ്രവചനങ്ങള്‍ വ്യക്തമാക്കുന്നു. 2026 മുതല്‍ ശരാശരി 2.5 ശതമാനം വീതം വില ഉയരാന്‍ തുടങ്ങുമെന്നാണ് കണക്കാക്കുന്നത്.

ലാന്‍ഡ് രജിസ്ട്രി കണക്കുകള്‍ പ്രകാരം നിലവില്‍ ശരാശരി 271,500 പൗണ്ടിനാണ് വീട് വില്‍പ്പന നടക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 12 ശതമാനത്തോളമാണ് വിലയില്‍ വര്‍ദ്ധന ഉണ്ടായത്. ഭാവിയിലെ ഭവനവില്‍പ്പനയ്ക്ക് പുറമെ പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിലെ എണ്ണത്തിലും ഒബിആര്‍ പ്രവചനങ്ങള്‍ ഡൗണ്‍ഗ്രേഡ് ചെയ്തിട്ടുണ്ട്.

2024-ല്‍ 1.1 മില്ല്യണ്‍ പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷനുകളാണ് നടന്നതെങ്കില്‍ 2029-ല്‍ ഇത് ഏകദേശം 1.3 മില്ല്യണിലേക്ക് വര്‍ധിക്കുമെന്നാണ് ഒബിആര്‍ പ്രതീക്ഷിക്കുന്നത്. മാര്‍ച്ചിലെ പ്രവചനങ്ങളില്‍ നിന്നും 155,000 ഇടപാടുകള്‍ കുറയുമെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

2029/30 വര്‍ഷമാകുന്നതോടെ നിര്‍മ്മിക്കുന്ന പുതിയ വീടുകളുടെ എണ്ണവും മാര്‍ച്ചിനെ അപേക്ഷിച്ച് 10,000 കുറവാകുമെന്ന് ഒബിആര്‍ പ്രതീക്ഷിക്കുന്നു. ഗവണ്‍മെന്റിന്റെ നികുതി നയങ്ങളാണ് ഹൗസിംഗ് പ്രവചനങ്ങളെ പിന്നില്‍ നിന്നും കുത്തിയതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ രണ്ട് പ്രോപ്പര്‍ട്ടി ടാക്‌സുകളാണ് ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. റെന്റല്‍ വരുമാനം നേടുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സില്‍ നിന്നും 2027 ഏപ്രില്‍ മുതല്‍ കൂടുതല്‍ നികുതി പിരിക്കുമെന്ന് റീവ്‌സ് പ്രഖ്യാപിച്ചു. സാധാരണ ഇന്‍കം ടാക്‌സ് നിരക്കുകളേക്കാള്‍ 2 ശതമാനം പോയിന്റ് കൂടുതലാണ് ലാന്‍ഡ്‌ലോര്‍ഡ്‌സിന് നല്‍കേണ്ടി വരിക.

2 മില്ല്യണ്‍ പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്ക് കൗണ്‍സില്‍ ടാക്‌സ് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതാണ് മറ്റൊരു പ്രഖ്യാപനം. നിലവിലെ കൗണ്‍സില്‍ ടാക്‌സിന് പുറമെയാണ് ഇത്. 2500 പൗണ്ടാണ് ഈ വീടുകളുടെ വാര്‍ഷിക നികുതി. 5 മില്ല്യണ്‍ പൗണ്ടിന് മുകളില്‍ 7500 പൗണ്ടും ചാര്‍ജ്ജ് ഈടാക്കും. ഇംഗ്ലണ്ടിലെ 1 ശതമാനത്തില്‍ താഴെ വീടുകളാണ് 2 മില്ല്യണ്‍ പൗണ്ടിന് മുകളിലെന്നാണ് ഗവണ്‍മെന്റ് കണക്ക്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions