യു.കെ.വാര്‍ത്തകള്‍

റീവ്‌സിന്റെ ഇരുട്ടടി: എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വര്‍ധന മലയാളികളുടെ പോക്കറ്റ് കീറും

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് സമ്മാനിച്ച നികുതി ഭാരങ്ങളുടെ കൂട്ടത്തില്‍ യുകെ മലയാളികള്‍ക്ക് തിരിച്ചടിയായി എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വര്‍ധന. വിമാനയാത്രാ ചെലവുകള്‍ കുതിച്ചുയരാന്‍ ഇടയാക്കുന്ന എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി അടുത്ത വര്‍ഷവും, 2027-ലും വര്‍ധിപ്പിക്കുമെന്നാണ് റീവ്‌സിന്റെ പ്രഖ്യാപനം. യാത്രാ വിമാന നിരക്ക് ഉയരുന്നതിനൊപ്പം പ്രൈവറ്റ് ജെറ്റുകളുടെ നികുതി നാലിരട്ടിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

ഇതോടെ നാട്ടിലേക്കുള്ള വിമാനയാത്രയ്ക്ക് ചെലവേറുമെന്നാണ് സ്ഥിരീകരണമായിട്ടുള്ളത്. ബ്രിട്ടീഷ് വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നികുതിയാണ് എപിഡി. ഇത് യാത്രാ നിരക്കുകളായി യാത്രക്കാരില്‍ നിന്നും പിരിച്ചെടുക്കും. യാത്രയുടെ ദൈര്‍ഘ്യം അനുസരിച്ച് ഈ നിരക്കില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും.

2026-ല്‍ എപിഡി ഉയരുമെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ ഇത് 2027-ലും ആവര്‍ത്തിക്കുമെന്നാണ് റീവ്‌സിന്റെ പ്രഖ്യാപനം. റീട്ടെയില്‍ പ്രൈസ് ഇന്‍ഫ്‌ളേഷന് അനുസൃതമായാണ് നിരക്ക് ഉയരുന്നത്. ഇന്ത്യയിലേക്കുള്ള വിമാനയാത്രകള്‍ ബാന്‍ഡ് ബി'യിലാണ് ഉള്‍പ്പെടുന്നത്. 2001 മൈല്‍ മുതല്‍ 5500 മൈല്‍ വരെ വരുന്ന ഈ യാത്രകള്‍ക്ക് നിലവില്‍ ഇക്കണോമി ക്ലാസില്‍ 90 പൗണ്ടും, ഫസ്റ്റ് ക്ലാസില്‍ 216 പൗണ്ടുമാണ് പാസഞ്ചര്‍ ഡ്യൂട്ടി.

എന്നാല്‍ 2027 ആകുന്നതോടെ ഇക്കണോമി നിരക്ക് 105 പൗണ്ടിലേക്കും, ഫസ്റ്റ് ക്ലാസില്‍ 251.95 പൗണ്ടിലേക്കുമാണ് ഉയരുക. ഇതോടെ നാലംഗ കുടുംബം വിമാനയാത്രക്ക് ഇറങ്ങിയാല്‍ 1000 പൗണ്ടിലേറെ അധിക ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഏവിയേഷന്‍ നികുതി ചുമത്തുന്ന രാജ്യമാണ് യുകെ. ഇത് ബിസിനസ്സ് യാത്രകളെയും ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

റീവ്സിന്റെ മറ്റു നികുതി കൊള്ളയുടെ ബഹളത്തിനിടയില്‍ എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വര്‍ധന അധികം ശ്രദ്ധ നേടിയിരുന്നില്ല.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions