യു.കെ.വാര്‍ത്തകള്‍

മാഞ്ചസ്റ്ററിനെ നടുക്കിയ സിനഗോഗ് ആക്രമണത്തില്‍ 31 കാരന്‍ എയര്‍പോര്‍ട്ടില്‍ പിടിയില്‍

മാഞ്ചസ്റ്ററിനെ നടുക്കിയ സിനഗോഗ് ആക്രമണത്തില്‍ 31 കാരന്‍ പിടിയില്‍. മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഭീകരവാദ കുറ്റങ്ങള്‍ ചുമത്തി പൊലീസ് ഇയാളെ അറസ്റ്റ് ചെ്തത്. ഒകടോബര്‍ 2നുണ്ടായ ഹീറ്റണ്‍ പാര്‍ക് ഹീബ്രു കോണ്‍ഗ്രിഗേഷ് സിനഗോഗിലുള്ള ആക്രമണത്തില്‍ എഡ്രിയന്‍ ഡാര്‍ബി, മെല്‍വിന്‍ ക്രാവിറ്റ്‌സ് എന്നിവര്‍ക്ക് ജീവന്‍ നഷ്ടമായി. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ജിഹാദ് അല്‍ഷാമി പൊലീസ് വെടിയേറ്റ് മരിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് പൊലീസ്. പുതിയ ഒരു അറസ്റ്റ് കൂടിയായതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. ഇതുവരെ അറസ്റ്റ് ചെയ്തവരില്‍ തെളിവില്ലാത്തതിനാല്‍ അഞ്ചു പേരെ വിട്ടയച്ചു.

ഒക്ടോബര്‍ 9ന് പിടിയിലായ ആള്‍ക്കെതിരെ ഭീകരവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവച്ചെന്ന കുറ്റം നിലനില്‍ക്കുന്നതിനാല്‍ അയാള്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്. പ്രാര്‍ത്ഥനയ്ക്കായി ആളുകളെത്തിയ സമയം അക്രമി സുരക്ഷാ ജീവനക്കാരനിലേക്ക് കാര്‍ ഇടിച്ചു കയറ്റിയ ശേഷം കത്തി ആക്രമണം നടത്തുകയായിരുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions