യു.കെ.വാര്‍ത്തകള്‍

ബജറ്റ് പ്രഖ്യാപനങ്ങള്‍ വാടകക്കാര്‍ക്കും പ്രഹരം; നിരക്കുകള്‍ ഉയരാന്‍ ഇടയാക്കും

റേച്ചല്‍ റീവ്‌സ് ബജറ്റിലൂടെ ലക്ഷ്യമിട്ടത് ലാന്‍ഡ്‌ലോര്‍ഡ്‌സിനെയാണെങ്കിലും അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നത് സാധാരണ വാടകക്കാരാണ്. രാജ്യത്ത് വാടകയ്ക്ക് താമസിക്കുന്നതിലും ഭേദം ഒരു മോര്‍ട്ട്‌ഗേജ് കരസ്ഥമാക്കി വീട് സ്വന്തമാക്കുന്നതാണ് എന്ന നിലയിലാണ് സ്ഥിതി. താമസിക്കാന്‍ അനുയോജ്യമായ ഒരു വീട് കിട്ടാന്‍ ജനം നെട്ടോട്ടം ഓടുന്നതിനിടയിലാണ് വാടകക്കാര്‍ക്ക് നേരിട്ടല്ലാതെ ബജറ്റില്‍ ഷോക്ക് കിട്ടുന്നത്.

പ്രൈവറ്റ് ലാന്‍ഡ്‌ലോര്‍ഡ്‌സ് കൈക്കലാക്കുന്ന പണത്തില്‍ നിന്നും രണ്ട് ശതമാനം പോയിന്റ് വരുമാനം കൂടി ഖജനാവിലേക്ക് എടുക്കാനാണ് റേച്ചല്‍ റീവ്‌സ് നികുതി ഉയര്‍ത്തിയത്. ഇതോടെ പ്രോപ്പര്‍ട്ടിയുടെ ബേസിക് റേറ്റ് 22 ശതമാനത്തിലേക്കും, ഉയര്‍ന്ന റേറ്റ് 42 ശതമാനത്തിലേക്കും ഉയരും. അഡീഷണല്‍ റേറ്റ് 47 ശതമാനത്തിലെത്തും. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ഇത് ബാധകമാണ്.

എന്നാല്‍ ഈ നികുതി പിടുത്തത്തിന്റെ പ്രത്യാഘാതം വിപണിയില്‍ അനുഭവപ്പെടുമെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിപണിയിലെത്തുന്ന റെന്റല്‍ പ്രോപ്പര്‍ട്ടികളുടെ എണ്ണം കുറയാന്‍ ഇത് ഇടയാക്കുകയും, ഇതിന്റെ പ്രത്യാഘാതമായി വാടക നിരക്കുകള്‍ ഉയരുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ലാന്‍ഡ്‌ലോര്‍ഡ്‌സിന് ബജറ്റില്‍ കാത്തുവെച്ച ഈ നികുതി വര്‍ദ്ധന രാജ്യത്തെ വാടകയ്ക്ക് താമസിക്കുന്നവരുടെ ജീവിതമാണ് കൂടുതല്‍ ദുരിതത്തിലാക്കുന്നത്. റെന്റര്‍ പ്രോപ്പര്‍ട്ടികളുടെ സപ്ലൈ കുറയുകയും, ഇത് വാടക നിരക്ക് ഉയരാന്‍ ഇടയാക്കുകയുമാണ് ചെയ്യുക. തങ്ങളുടെ മാര്‍ജിന്‍ നഷ്ടമാകുമ്പോള്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് വിപണിയില്‍ നിന്നും വിടവാങ്ങാന്‍ ശ്രമിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.


  • ബജറ്റില്‍ ജോലിക്കാര്‍ക്കും, മദ്യപര്‍ക്കും തിരിച്ചടി; ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ക്ക് നേട്ടം
  • എ&ഇകളിലെ അമിതമായ ജനത്തിരക്കില്‍ മരണങ്ങള്‍ പെരുകിയത് 850%!
  • ഹാര്‍ലോയില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • ബജറ്റില്‍ 20 മില്യണ്‍ കുടുംബങ്ങള്‍ക്ക് 100 പൗണ്ട് വീതം ഊര്‍ജ്ജ സഹായം പ്രഖ്യാപിച്ചു ചാന്‍സലര്‍; ആദ്യമായി വീട് വാങ്ങുന്നവര്‍ക്കായി 'യുവര്‍ ഫസ്റ്റ് ഹോം സ്കീം
  • ഇ യുവുമായുള്ള സഞ്ചാരസ്വാതന്ത്ര്യം: ഹിതപരിശോധനയ്ക്കു തീരുമാനമില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ്
  • 13 മാസം പ്രായമുള്ള കുഞ്ഞിന് ക്രൂര പീഡനം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം
  • പത്തിലൊന്ന് സീനിയര്‍ ഡോക്ടര്‍മാരുടെ വരുമാനം 200,000 പൗണ്ടിന് മുകളില്‍; പുറത്തുവിട്ട് ഔദ്യോഗിക കണക്കുകള്‍
  • ഇംഗ്ലണ്ട് താരം ഹാരി കെയ്ന് ബാലണ്‍ ഡി ഓര്‍; അലക്‌സിയ പ്യുട്ടയാസ് വനിതാ താരം, ലമീന്‍ യമാല്‍ മികച്ച യുവതാരം
  • തോമസ് മാര്‍ക്കിളിന്റേതെന്ന് കരുതുന്ന ചിത്രങ്ങളുടെ ശേഖരം പരിശോധിച്ച പോലീസ് ഞെട്ടലില്‍
  • കുറഞ്ഞ വരുമാനമുള്ള പെന്‍ഷന്‍കാര്‍ക്ക് ആദായനികുതി ഇളവ്; പുതിയ പദ്ധതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions