യു.കെ.വാര്‍ത്തകള്‍

അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇനി മെഡിക്കല്‍ യാത്രയ്ക്ക് ടാക്‌സി കിട്ടില്ല !

യുകെയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണം വരും. അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ യാത്രയ്ക്ക് ടാക്‌സി നിരോധിക്കും. അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് മെഡിക്കല്‍ ചികിത്സയ്ക്കായി ടാക്‌സി ഉപയോഗിക്കുന്നത് ഫെബ്രുവരി മുതല്‍ നിരോധിക്കാന്‍ തീരുമാനിച്ചു.

ബിബിസി നടത്തിയ അന്വേഷണത്തില്‍ ചില അഭയാര്‍ത്ഥികള്‍ നൂറുകണക്കിന് മൈല്‍ നീളുന്ന ടാക്‌സി യാത്ര നടത്തിയതായി കണ്ടെത്തി. ഒരു അഭയാര്‍ത്ഥി 250 മൈല്‍ ടാക്‌സിയില്‍ യാത്ര ചെയ്തപ്പോള്‍ സര്‍ക്കാരിന് 600 പൗണ്ട് ചെലവായത് വിവാദമായിരുന്നു.

സര്‍ക്കാര്‍ നിലവില്‍ ശരാശരി 15.8 മില്യണ്‍ പൗണ്ടാണ് ഗതാഗത ചിലവിനായി ഉപയോഗിക്കുന്നത്. പല നഗരങ്ങളിലും ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേക്ക് ചെറിയ ദൂരത്തിന് പോലും ടാക്‌സി വിളിക്കുകയാണ് ഇവര്‍. ചില കരാര്‍ കമ്പനികള്‍ അനാവശ്യമായി ദൂരം കൂട്ടിയാണ് യാത്ര നടത്തുന്നത്.

അഭയാര്‍ത്ഥികള്‍ താമസസ്ഥലം മാറ്റുന്നതോടെയാണ് ജിപിയെ കാണാന്‍ ദീര്‍ഘയാത്രകള്‍ ആവശ്യമായി വരുന്നത്. സൗജന്യ ബസ് പാസ് നല്‍കി ചെലവേറിയ ടാക്‌സി യാത്രകള്‍ ഒഴിവാക്കാനാണ് അഭയാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെടുന്നത്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions