കസ്റ്റംസിലെ ജോലി ഉപേക്ഷിച്ച് യുകെയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു
യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. ഹരിയാനയിലെ ചര്‍ഖി ദാദ്രിയില്‍ നിന്നുള്ള വിജയ് കുമാറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് വോര്‍സെസ്റ്റിലെ നഗര മധ്യത്തിലായിരുന്നു ആക്രമണം. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിജയ്യുടെ കുടുംബം രംഗത്തെത്തി.
നവംബര്‍ 15ന് വോര്‍സസെറ്റിലെ ബാര്‍ബോണ്‍ റോഡിലാണ് ഗുരുതര പരിക്കോടെ വിജയി കുമാറിനെ കണ്ടെത്തുന്നത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുത്തേല്‍ക്കുന്നതിന് മുമ്പായി പ്രതികളുമായി തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായതായി പൊലീസ് കരുതുന്നു. കാരണം വ്യക്തമല്ല.
അതേസമയം, കൊലപാതക കുറ്റം ചുമത്തി അഞ്ചു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു
കസ്റ്റംസിലെ ജോലി ഉപേക്ഷിച്ചാണ് ഉന്നത വിദ്യാഭ്യാസത്തിനായി വിജയ് യുകെയിലെത്തുന്നത്. വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് യൂണിവേഴ്‌സിറ്റിയില്‍ പഠനം നടത്തിവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം തേടിയിരിക്കുകയാണ് കുടുംബം.