വിശ്വസിച്ചേല്‍പ്പിക്കുന്ന കൈകളില്‍ നിന്ന് തന്നെ കുട്ടികള്‍ക്ക് നേരെ അക്രമം ഉണ്ടായാലോ ? അത്തരം ദുരനുഭവത്തിന് ഇരയായിരിക്കുകയാണ് വടക്കന്‍ ലണ്ടനിലെ വെസ്റ്റ് ഹാംപ്സ്റ്റഡിലുള്ള ബ്രൈറ്റ് പൊറിസോണ്‍ നഴ്‌സറിയിലെ കുരുന്നുകള്‍. ചൈനീസ് വംശജനും ബ്രിട്ടീഷ് പൗരനുമായ വിന്‍സന്റ് ചാന്‍ ആണ് കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്തത്. കുട്ടികള്‍ ഉറങ്ങുന്ന സമയത്താണ് വീഡിയോകളും ചിത്രങ്ങളും എടുത്തത്.
2017ല്‍ ജോലിയ്ക്ക് കയറിയ ഇയാള്‍ നാലു കുട്ടികളെ ദുരുപയോഗം ചെയ്തതായി കണ്ടെത്തി. സഹപ്രവര്‍ത്തകന് തോന്നിയ സംശയത്തിന് പിന്നാലെ പൊലീസ് അന്വേഷണം നടത്തി. 70 ഡിവൈസുകളിലായി 25000 ഓളം അശ്ലീല ചിത്രങ്ങള്‍ ഇയാളില്‍ നിന്ന് കണ്ടെത്തി. ചെറിയ കുട്ടികളെ ദുരുപയോഗം ചെയ്ത കേസില്‍ 36 കേസുകളാണ് ചുമത്തിയിരിക്കുന്നത്.
ഐപാഡിലാണ് ഇയാള്‍ ചിത്രം പകര്‍ത്തിയത്. കുട്ടികളുടെ ഒരു ദിവസം ചിത്രീകരിച്ച് മാതാപിതാക്കള്‍ക്ക് അയക്കാനാണ് ഇയാള്‍ക്ക് ഐപാഡ് നല്‍കിയിരുന്നത്. മാസം 2000 പൗണ്ട് ഫീസ് ഈടാക്കിയിരുന്ന നഴ്‌സറി ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. ഇയാള്‍ക്കെതിരെ ഗുരുതരമായ കുറ്റത്തിന് നടപടിയുണ്ടാകും.