ചരമം

പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസിന്റെ ഭാര്യാ മാതാവ് നിര്യാതയായി

പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറിയും യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡണ്ടുമായ ജിപ്‌സണ്‍ തോമസിന്റെ ഭാര്യാ മാതാവ് ഏലിയാമ്മ വര്‍ക്കി (ലീലാമ്മ) കമ്പകക്കുന്നേല്‍ (75) നിര്യാതയായി. തൊടുപുഴ പള്ളിക്കാമുറി കമ്പകക്കുന്നേല്‍ പരേതനായ കെ എ വര്‍ക്കിയുടെ (ജോര്‍ജ്) ഭാര്യയാണ്. കൈപ്പുഴ കൈതക്കല്‍ പരേതരായ ജോസഫ്, റോസമ്മ എന്നിവരാണ് മാതാപിതാക്കള്‍.

മക്കള്‍: ലിജി വരുണ്‍ (അഡലെയ്ഡ്, ഓസ്‌ട്രേലിയ), ജിഷ ജിപ്‌സണ്‍ തോമസ് (ലണ്ടന്‍). മരുമക്കള്‍: വരുണ്‍ പി ജോസ്, പുലകുടിയില്‍ ആലക്കോട്, തൊടുപുഴ (ഓസ്‌ട്രേലിയ), ജിപ്‌സണ്‍ തോമസ് എട്ടുതൊട്ടിയില്‍, കാളിയാര്‍, തൊടുപുഴ (യുകെ).

മൃതദേഹം ശനിയാഴ്ച രാവിലെ 10:30നു ഭര്‍തൃസഹോദരന്‍ പള്ളിക്കാമുറി കമ്പകക്കുന്നേല്‍ പരേതനായ അഗസ്തിയുടെ ഭവനത്തില്‍ കൊണ്ടുവരും. മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് ഭവനത്തില്‍ ആരംഭിച്ച് തുടര്‍ന്ന് പള്ളിക്കാമുറി സെന്റ്. ലിറ്റില്‍ ഫ്‌ലവര്‍ ദേവാലയത്തില്‍ നടത്തപ്പെടുന്നതായിരിക്കും.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions