യു.കെ.വാര്‍ത്തകള്‍

വിദേശ നഴ്‌സുമാരുടേയും മിഡ് വൈഫുമാരുടേയും വരവ് ഇടിഞ്ഞതായി കണക്കുകള്‍

യുകെയിലേക്ക് വരുന്ന വിദേശ നഴ്‌സുമാരുടേയും മിഡ് വൈഫുമാരുടെയും എണ്ണം കുത്തനെ കുറഞ്ഞതായി നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍. 2024 ലെ സമയത്തേക്കാള്‍ ഇത്തവണ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ 6321 പേര്‍ മാത്രമാണ് രജിസ്റ്ററില്‍ ചേര്‍ന്നത്. കുടിയേറ്റ നയങ്ങളിലെ മാറ്റവും വംശീയതയുമാണ് പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു

മറ്റൊരു ശ്രദ്ധേയമായ കാര്യം കൂടുതല്‍ വിദേശ ആരോഗ്യ പ്രവര്‍ത്തകര്‍ ബ്രിട്ടന്‍ വിടുന്നുവെന്നതാണ്. ജീവനക്കാരുടെ എണ്ണം കുറയുന്നത് എന്‍എച്ച്എസിനെ കടുത്ത സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടും. രോഗികളുടെ നീണ്ട കാത്തിരിപ്പിന് ഇതു കാരണമാകും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് കുറയ്ക്കുന്നത് ആരോഗ്യ മേഖലയ്ക്ക് തിരിച്ചടിയാണ്.

കുടിയേറ്റക്കാരായ ജീവനക്കാരുടെ പ്രവര്‍ത്തനം ആരോഗ്യമേഖലയ്ക്ക് അത്യാവശ്യമാണ്. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരുടെ വരവ് 58 ശതമാനം കുറഞ്ഞു. ഫിലിപ്പൈന്‍സ്, നൈജീരിയ, ഘാന എന്നിവിടങ്ങളിലെ വരവ് കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions