യു.കെ.വാര്‍ത്തകള്‍

കുട്ടികളടക്കം 38 രോഗികളെ ലൈംഗികമായി പീഡിപ്പിച്ചു; ബര്‍മിംഗ്ഹാമിലെ ഡോക്ടറുടെ പ്രവൃത്തി ഞെട്ടിക്കുന്നത്

രാജ്യത്തെ ഞെട്ടിച്ചു ഒരു ഡോക്ടറുടെ ലൈംഗികാതിക്രമപരമ്പര. ബര്‍മിംഗ്‌ഹാമിലെ ക്വിന്റണില്‍ നിന്നുള്ള ഡോ. നാഥനിയല്‍ സ്പെന്‍സര്‍ (38) രോഗികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കുറ്റം ചുമത്തി . 2017 മുതല്‍ 2021 വരെ സ്റ്റോക്ക്-ഓണ്‍-ട്രെന്റിലും ഡഡ്‌ലിയിലും ചികിത്സയില്‍ ഉണ്ടായിരുന്ന 38 പേരെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് സ്റ്റാഫോര്‍ഡ്ഷയര്‍ പൊലീസ് കണ്ടെത്തിയത് . ഇതില്‍ 13 വയസിന് താഴെയുള്ള കുട്ടികളോട് നടന്ന ഒമ്പത് അതിക്രമങ്ങളും ഉള്‍പ്പെടുന്നുണ്ട് .

റോയല്‍ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലും ഡഡ്‌ലിയുടെ റസല്‍സ് ഹാള്‍ ആശുപത്രിയിലുമാണ് ഇത്തരം സംഭവങ്ങള്‍ നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് . മൂന്ന് കുട്ടികള്‍ക്കെതിരായ ശാരീരിക അതിക്രമവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതി 2026 ജനുവരി 20-ന് നോര്‍ത്ത് സ്റ്റാഫോര്‍ഡ്ഷയര്‍ ജസ്റ്റിസ് സെന്ററില്‍ ഹാജരാകണം. അന്വേഷണം തുടരുന്നതിനാല്‍ സ്പെന്‍സറെ മെഡിക്കല്‍ സേവനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

അതിക്രമത്തിനിരയായ റസല്‍സ് ഹാള്‍ ആശുപത്രിയിലെ രോഗികള്‍ക്കായി പ്രത്യേക ഹെല്‍പ്‌ലൈന്‍ തയ്യാറാക്കിയതായി ഡഡ്‌ലി ഗ്രൂപ്പ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് അറിയിച്ചു. ഈ സംഭവം രോഗികള്‍ക്കും ജീവനക്കാര്‍ക്കും സമൂഹത്തിനും ആശങ്കയുണ്ടാക്കുന്നതാണെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പോള്‍ ഹഡ്‌സണ്‍ പറഞ്ഞു. അന്വേഷണത്തില്‍ ട്രസ്റ്റ് പൊലീസുമായി സഹകരിച്ചു വരുന്നതായും അദ്ദേഹം അറിയിച്ചു.

  • മലയാളി നഴ്സിന് യുകെയിലെ റോയല്‍ കോളജ്‌ ഓഫ്‌ നഴ്‌സിംഗ് 'റൈസിംഗ് സ്റ്റാര്‍' പുരസ്കാരം
  • അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി; മലയാളി കെയര്‍ ഹോം മേധാവിക്ക് ജയില്‍ ശിക്ഷ
  • ബ്രിട്ടനിലെ ഏറ്റവും സന്തോഷകരമായ സ്ഥലമായി സ്‌കിപ്‌ടണ്‍; റിച്ച്മണ്ട് അപോണ്‍ തേംസും കാംഡനും പിന്നാലെ
  • യുകെയില്‍ ശരാശരി വീട് വില മൂന്ന് ലക്ഷം പൗണ്ടിലേക്ക്; ഫിക്‌സഡ് റേറ്റ് പലിശ അഞ്ച് ശതമാനത്തില്‍ താഴെ
  • ലെസ്റ്റര്‍ഷയറില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാതായി; പൊലീസ് തെരച്ചിലില്‍
  • ഇംഗ്ലണ്ടില്‍ 3.3 തീവ്രത ഭൂചലനം; ലങ്കാഷെയറും കുംബ്രിയയും നടുങ്ങി; പ്രഭവ കേന്ദ്രം സില്‍വര്‍ഡെയിലിനടുത്ത്
  • കുടിയേറ്റക്കാരോടുള്ള ചായ്‌വ്; ബിബിസിയോട് ഇംഗ്ലീഷുകാര്‍ക്ക് താത്പര്യം കുറയുന്നു
  • എന്‍എച്ച്എസിനെ പ്രതിസന്ധിയിലാക്കി ഫ്ലൂ സീസണ്‍; ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍
  • പരാജയഭീതി: നാല് മേയര്‍ തെരഞ്ഞെടുപ്പ് ഒരു വര്‍ഷം നീട്ടി കീര്‍ സ്റ്റാര്‍മര്‍; കടുത്ത വിമര്‍ശനം
  • വിദേശ നഴ്‌സുമാരുടേയും മിഡ് വൈഫുമാരുടേയും വരവ് ഇടിഞ്ഞതായി കണക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions