യു.കെ.വാര്‍ത്തകള്‍

അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി; മലയാളി കെയര്‍ ഹോം മേധാവിക്ക് ജയില്‍ ശിക്ഷ

അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് കെയര്‍ ഹോം ജോലി നല്‍കിയ കേസുകളില്‍ മലയാളി കെയര്‍ ഹോം മേധാവിക്ക് രണ്ടര വര്‍ഷം ജയില്‍ ശിക്ഷ. 19,000 പൗണ്ട് ഈടാക്കി അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് കെയര്‍ ഹോം ജോലി തരപ്പെടുത്തി നല്‍കിയ കേസുകളിലാണ് മലയാളി കെയര്‍ ഹോം മേധാവി ബിനോയ് തോമസ്(50)നു ശിക്ഷ വിധിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2017 മുതല്‍ 2018 വരെയാണ് സൗത്ത് ഇന്ത്യയില്‍ നിന്നും എത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ബിനോയ് തോമസ് ജോലി സംഘടിപ്പിച്ച് നല്‍കിയത്. എ ക്ലാസ് കെയര്‍ റിക്രൂട്ട്‌മെന്റ് എന്ന ഇയാളുടെ കമ്പനി വഴി കെയര്‍ അസിസ്റ്റന്റുമാരായാണ് അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് എടുത്തിരുന്നത്.

കടല്‍മാര്‍ഗ്ഗം യുകെയിലെത്തുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ ബെക്‌സ്ഹില്ലിലെ തോമസിന്റെ വീട്ടിലെത്തുകയും, ഇയാള്‍ ജോലി ശരിയാക്കി കൊടുക്കുകയുമാണ് ചെയ്തിരുന്നതെന്ന് ല്യൂവിസ് ക്രൗണ്‍ കോടതി വിചാരണയില്‍ വ്യക്തമാക്കി. ഇത്തരം 13 കേസുകളിലാണ് കോടതി ബിനോയിയെ കുറ്റക്കാരനായി കണ്ടെത്തിയത്. യുകെയില്‍ എത്താനോ, ജോലി ചെയ്യാനോ അവകാശമില്ലാത്ത ആളുകള്‍ക്ക് ജോലി തരപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍.

ഇമിഗ്രേഷന്‍ നടപടികള്‍ വ്യക്തമായി അറിയുമായിരുന്നുവെന്നത് പ്രയോജനപ്പെടുത്തിയാണ് ബിനോയ് തോമസ് 13 ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജോലി കണ്ടെത്തിയത്. എന്നാല്‍ 2018 ജൂണ്‍ 5ന് പോലീസ് ഇയാളുടെ ഓപ്പറേഷന്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. 2007-ല്‍ യുകെയിലെത്തിയ തോമസ് 2012-ല്‍ പൗരത്വം നേടി.

പ്രഖ്യാപിച്ച ശിക്ഷയില്‍ പകുതി തോമസിന് ജയിലില്‍ അനുഭവിച്ചാല്‍ മതിയാകും. ഇതിന് ശേഷം ലൈസന്‍സില്‍ പുറത്തുവിടുന്ന ഇയാള്‍ക്ക് ഈ കുറ്റകൃത്യത്തില്‍ നിന്നും ലഭിച്ച പണത്തിന്റെ പേരില്‍ വീണ്ടും വിചാരണ നേരിടേണ്ടി വരും.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions