യു.കെ.വാര്‍ത്തകള്‍

ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള്‍ മരവിപ്പിക്കും

ഖലിസ്ഥാന്‍ ഭീകരനായ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ യുകെ ഭരണകൂടം തീരുമാനിച്ചു. ഇന്ത്യയുടെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കിയ വിവരങ്ങളും സ്വന്തം അന്വേഷണങ്ങളും അടിസ്ഥാനമാക്കിയാണ് നടപടി.

'പഞ്ചാബ് വാരിയേഴ്‌സ്' എന്ന ഇന്ത്യയിലെ ക്ലബ്ബിനെക്കൊണ്ട് ലങ്കാഷയറിലെ ഫുട്ബാള്‍ ക്ലബ്ബായ മോര്‍കാംബെയെ വിലയ്ക്കെടുപ്പിച്ച ഇടപാടില്‍ മുന്‍പന്തിയില്‍ നിന്നത് ഗുര്‍പ്രീത് റെഹാല്‍ ആയിരുന്നു. വിശ്വാസവും സഹാനുഭൂതിയും നിലനിര്‍ത്താമെന്ന വാഗ്ദാനത്തോടെയാണ് പഞ്ചാബ് വാരിയേഴ്‌സ് ഇംഗ്ലണ്ടിലെ ക്ലബ്ബിനെ ഏറ്റെടുത്തത്.

യുവാക്കളെ ആകര്‍ഷിക്കുന്ന ഫുട്ബാള്‍, ക്രിക്കറ്റ് ക്ലബ്ബുകള്‍ പോലുള്ള കേന്ദ്രങ്ങളുടെ മറവില്‍ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നതാണ് അന്വേഷണത്തില്‍ പുറത്തുവന്നത്. പിന്നീട് റെഹാല്‍ ആയുധക്കടത്ത് നടത്തിയിരുന്നെന്നും ഖലിസ്ഥാന്‍ ഭീകരസംഘടനകളിലേക്ക് യുവാക്കളെ ചേര്‍ത്തിരുന്നെന്നും കണ്ടെത്തി. ബബ്ബര്‍ ഖല്‍സ, ബബ്ബര്‍ അകാലി ലെഹര്‍ എന്നീ സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പഞ്ചാബിനെ ഇന്ത്യയില്‍ നിന്ന് വേര്‍തിരിച്ച് മറ്റൊരു രാജ്യമാക്കാന്‍ ശ്രമിക്കുന്നവരാണ് ബബ്ബര്‍ ഖല്‍സ. ഇതോടെ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ മുഴുവന്‍ സ്വത്തുക്കളും മരവിപ്പിക്കുമെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions