നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍. ‘Always . More stronger than ever , now.’ എന്നാണ് അവള്‍ക്കൊപ്പം എന്ന പോസ്റ്റ് പങ്കുവെച്ച് റിമി ഫേസ്ബുക്കില്‍ കുറിച്ചത്. കേസില്‍ ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു.
തുടക്കം മുതല്‍ നടിയ്‌ക്കൊപ്പം ഉറച്ചു നിന്ന ആളായിരുന്നു റിമ കല്ലിങ്കല്‍. റിമയുടെ അടക്കം നേതൃത്വത്തിലാണ് മലയാള സിനിമാമേഖലയിന്‍ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന വനിതാ കൂട്ടായ്മയുടെ രൂപവത്കരണത്തിന് വഴിവച്ചത്. ഇതിന്റെ പേരില്‍ റിമയടക്കമുള്ളവര്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ കുറയുകയും ചെയ്തു.