നാട്ടുവാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്


നടിയെ ആക്രമിക്കപ്പെട്ട കേസില്‍ താനാണ് യഥാര്‍ത്ഥത്തില്‍ ഇരയാക്കപ്പെട്ടതെന്നും, പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടി തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ദിലീപ്. വിധി വന്നതിന് പിന്നാലെ 'ദി ഹിന്ദു'വിന് നല്‍കിയ അഭിമുഖത്തിലാണ് അന്വേഷണ സംഘത്തിനെതിരെ ദിലീപ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയെ പോലും കബളിപ്പിച്ചുവെന്നും ദീലീപ് പറയുന്നു. ആദ്യ ആറ് പ്രതികള്‍ പിടിയിലായപ്പോള്‍ 'ഗൂഢാലോചനയില്ല' എന്ന് തീര്‍ത്തുപറഞ്ഞ മുഖ്യമന്ത്രിയെക്കൊണ്ട് പോലും കാര്യങ്ങള്‍ മാറ്റിപ്പറയിപ്പിച്ചത് അന്വേഷണ സംഘമാണ്. തന്നെ കുടുക്കാന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അതിജീവിതയുമായി ശത്രുതയില്ല: ആക്രമിക്കപ്പെട്ട നടിയുമായി തനിക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. നല്ല സൗഹൃദമായിരുന്നു. അന്വേഷണത്തിന്റെ ആദ്യ നാല് മാസം അവര്‍ തന്റെ പേര് പോലും പറഞ്ഞിരുന്നില്ല. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അവര്‍ തനിക്കെതിരെ മൊഴി നല്‍കിയത്.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ 'ഷോ' നടത്തിയെന്നും നടന്‍ ആരോപിക്കുന്നു. തന്നെ 13 മണിക്കൂര്‍ ചോദ്യം ചെയ്തുവെന്നൊക്കെ പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് പച്ചക്കള്ളമാണ്. ഒന്നര മണിക്കൂര്‍ മാത്രമാണ് കാര്യമായി ചോദ്യം ചെയ്തത്. ബാക്കി സമയം ഉദ്യോഗസ്ഥര്‍ തന്നോട് കുശലാന്വേഷണം നടത്തി ഇരിക്കുകയായിരുന്നു. പുറത്ത് തനിക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ പോലീസ് ബോധപൂര്‍വ്വം കള്ളക്കഥകള്‍ മെനഞ്ഞു. തന്നെയും കുടുംബത്തെയും സമൂഹത്തില്‍ ഒറ്റപ്പെടുത്താനാണ് പോലീസ് ശ്രമിച്ചത്. കുടുംബപ്രേക്ഷകരെ തന്നില്‍ നിന്ന് അകറ്റാനും, തനിക്കായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടവരെയും വക്കീലന്മാരെയും വരെ കേസില്‍ കുടുക്കാനും ശ്രമം നടന്നു. ഉദ്യോഗസ്ഥര്‍ക്ക് പ്രശസ്തി നേടാന്‍ തന്റെ ജീവിതമാണ് ബലി നല്‍കിയത്.

ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടിയായിരുന്നു ഈ നീക്കം. അതിജീവിതയുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലായിരുന്നുവെന്നും വളരെ നല്ല സൗഹൃദമാണ് ഉണ്ടായിരുന്നതെന്നും ദിലീപ് പറഞ്ഞു. അന്വേഷണത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ അവര്‍ തനിക്കെതിരെ മൊഴി നല്‍കിയിരുന്നില്ല. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവര്‍ തനിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത്.

തന്നെ കള്ളക്കേസില്‍ കുടുക്കി ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കുന്നുണ്ട്. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. അമ്മ സംഘടനയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് വിധി കണക്കിലെടുത്ത് സംഘടന തന്നെ തീരുമാനിക്കട്ടെ എന്നും ദിലീപ് വ്യക്തമാക്കി.

  • വാല്‍പ്പാറ ദുരന്തം: അധ്യാപകര്‍ക്ക് കണ്ണീരോടെ വിട; സ്കൂളില്‍ പൊതുദര്‍ശനം
  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  • 'ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല', പി. സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ പാലാ ബിഷപ്പ്
  • കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന യുകെ മലയാളി മരണമടഞ്ഞു
  • 'ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ല'; പി സി ജോര്‍ജിന് ദീപികയുടെ മറുപടി
  • വിനോദ യാത്രയ്ക്കിടെ ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മുതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions