യു.കെ.വാര്‍ത്തകള്‍

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത നഴ്സും കെയര്‍ ഹോം മാനേജരുമായ മലയാളിക്ക് 8 വര്‍ഷം തടവ്


സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തതിനും രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ചതിനും സ്കോട്ട് ലന്‍ഡിലെ ലനാര്‍ക്‌ഷെയര്‍ കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന മലയാളിയായ നൈജില്‍ പോളിനെ (47) ഗ്ലാസ്‌ഗോ ഹൈക്കോടതി ഏഴ് വര്‍ഷവും ഒന്‍പത് മാസവും തടവ് ശിക്ഷ വിധിച്ചു. 2019-ല്‍ വിചാരണ ഒഴിവാക്കാനായി ഇയാള്‍ ഇന്ത്യയിലേക്ക് കടന്നെങ്കിലും പിന്നീട് കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് വിചാരണയ്ക്കായി തിരിച്ചെത്തിക്കുകയായിരുന്നു. സ്കോട്ട് ലന്‍ഡിലേക്ക് കൊണ്ടുവന്ന ശേഷം ഇയാള്‍ കുറ്റങ്ങള്‍ സമ്മതിച്ചു.

2018 ഏപ്രിലില്‍ 26 വയസുള്ള സഹപ്രവര്‍ത്തകയെ ഓഫീസ് മുറിയില്‍ പൂട്ടി ഭീഷണിപ്പെടുത്തിയാണ് നൈജില്‍ പോള്‍ ആക്രമിച്ചത്. ജോലിയിലെ ഹാജര്‍ കുറവിനെയും സാമ്പത്തിക പ്രശ്‌നങ്ങളെയും ചൂണ്ടിക്കാട്ടി ഇയാള്‍ ഭീഷണിപെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് കേസ് . സംഭവത്തിന് ശേഷം യുവതി ഭയന്ന് ഒന്നും പറയാതെ പുറത്തേക്ക് ഓടി. മറ്റ് രണ്ട് യുവതികളോടും ഇയാള്‍ പലതവണ മോശമായി പെരുമാറ്റം കാണിച്ചതായി കോടതിയില്‍ തെളിവുകള്‍ ലഭിച്ചിരുന്നു.

കുറ്റം സമ്മതിച്ചിട്ടും ഇരകളെ കുറ്റപ്പെടുത്തുന്ന രീതിയില്‍ നൈജില്‍ പോള്‍ പെരുമാറിയതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതായി ജഡ്ജി ലോര്‍ഡ് റുനൂച്ചി കോടതി വിചാരണയില്‍ പറഞ്ഞു. സംഭവങ്ങള്‍ 'പൂര്‍ണ്ണമായി ആസൂത്രിതവും മോശപ്പെട്ട രീതിയിലുള്ള ആക്രമണങ്ങളും' ആണെന്ന് കോടതി വ്യക്തമാക്കി. ജയില്‍വാസത്തോടൊപ്പം ജീവപര്യന്തം ലൈംഗിക കുറ്റവാളികളുടെ പട്ടികയിലും ഇയാളെ ഉള്‍പ്പെടുത്തിയിട്ടുണ്ട് .

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions