യു.കെ.വാര്‍ത്തകള്‍

ചുമയും തുമ്മലും ഉള്ളവരെല്ലാം മാസ്‌ക് അണിയണം; പറ്റില്ലെങ്കില്‍ ജോലിക്കാര്‍ വീട്ടിലിരിക്കണം- ഹെല്‍ത്ത് മേധാവികള്‍

ബ്രിട്ടനില്‍ സൂപ്പര്‍ ഫ്ലൂ സീസണ്‍ പ്രതീക്ഷകള്‍ മറികടന്ന് വ്യാപിക്കാന്‍ തുടങ്ങിയതോടെ ചുമയും, തുമ്മലും നേരിട്ടാല്‍ മാസ്‌ക് ധരിക്കാന്‍ ഉപദേശം. എന്നുമാത്രമല്ല മാസ്‌ക് അണിയാന്‍ ബുദ്ധിമുട്ടുള്ള ജോലിക്കാര്‍ വീട്ടിലിരിക്കാനും ആരോഗ്യ മേധാവികള്‍ ഉപദേശിച്ചതോടെ രാഷ്ട്രീയ വിവാദം കത്തി.

നം.10 ഈ ഉപദേശത്തിന് പിന്തുണ അറിയിച്ചെങ്കിലും, കോവിഡ് കാലത്തിന്റെ ഓര്‍മ്മകളിലേക്ക് നയിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ടോറി നേതാവ് കെമി ബാഡെനോക് മുന്നറിയിപ്പ് നല്‍കി. ഫ്ലൂ സീസണ്‍ റെക്കോര്‍ഡ് കീഴടക്കുമെന്ന് ഉറപ്പായതോടെയാണ് കൊവിഡ് കാലത്ത് ഇന്‍ഫെക്ഷന്‍ നിയന്ത്രിക്കാന്‍ ഉപയോഗിച്ച നടപടികള്‍ തിരിച്ചെത്തിക്കുമെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഡാനിയേല്‍ എല്‍കെലെസ് വ്യക്തമാക്കിയത്.

സാധാരണയേക്കാള്‍ നേരത്തെ എത്തിയ ഫ്ലൂ സ്‌ട്രെയിന്‍ ഇക്കുറി വളരെ വേഗത്തില്‍ പടരുന്നതും, സ്‌കൂളുകള്‍ പോലും അടയ്‌ക്കേണ്ടി വരുന്നതുമായ സാഹചര്യത്തിലാണ് നടപടിയെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ കൊവിഡ് കാലത്ത് മാസ്‌ക് അണിഞ്ഞ് നടന്ന ബുദ്ധിമുട്ടാണ് ഇപ്പോള്‍ തിരികെ എത്തിക്കുന്നതെന്ന് ബാഡെനോക് വിമര്‍ശിച്ചു. ഗവണ്‍മെന്റ് ഇതൊന്നും നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കേണ്ടതില്ല. സാമാന്യബുദ്ധി ഉപയോഗിക്കാം, ആളുകള്‍ സ്വന്തം നിലയില്‍ തീരുമാനിക്കട്ടെ, ടോറി നേതാവ് പറഞ്ഞു.

രൂപമാറ്റം സംഭവിച്ച ഇന്‍ഫ്‌ളുവെന്‍സ എ സ്‌ട്രെയിനാണ് സൂപ്പര്‍ഫ്ലൂ സൃഷ്ടിക്കുന്നത്. ഇംഗ്ലണ്ടില്‍ കേസുകള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നത് ഈ സ്‌ട്രെയിനാണ്. എന്നാല്‍ ഈ വര്‍ഷത്തെ വാക്‌സിന്‍ ഇതിനെതിരെ നല്ല സുരക്ഷ നല്‍കുന്നുണ്ടെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കുന്നു. വാക്‌സിനേഷന്‍ സ്വീകരിച്ച് സുരക്ഷിതരാകാന്‍ നേരത്തെ തന്നെ എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions