തുടര്‍ മരണങ്ങളുടെ ഞെട്ടലില്‍ യുകെ മലയാളി സമൂഹം. ക്രോയ്‌ഡോണ്‍ മലയാളിയായ ജോബിന്‍ മാത്യൂസി(44)ന്റെ വിയോഗമാണ് ഒടുവിലായി സംഭവിച്ചത്. ഏതാനും നാളുകളായി അസുഖ ബാധിതനായിരുന്ന ജോബിനെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുക ആയിരുന്നു. ഇതിനിടയില്‍ രോഗനില വഷളായതോടെ തിങ്കളാഴ്ച മരണം സംഭവിക്കുക ആയിരുന്നു.
പാലക്കാട് വടക്കാഞ്ചേരി സ്വദേശിയാണ് ജോബിന്‍. നാലു വര്‍ഷം മുന്‍പാണ് യുകെയില്‍ എത്തിയത്. ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങുമ്പോഴേക്കും മരണം ജോബിനെ തട്ടിയെടുക്കുക ആയിരുന്നു.
ഭാര്യ രമ്യ ക്രോയ്‌ഡോണ്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. ഇവര്‍ക്ക് രണ്ടു കുട്ടികളാണുള്ളത്. രണ്ടു വയസുകാരി ജോഷ്വായും ഒന്‍പതു വയസുകാരി റെബേക്കയുമാണ് മക്കള്‍. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ തീരുമാനമായിട്ടില്ല
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ക്ക് യുകെയില്‍ എത്താന്‍ കഴിഞ്ഞത്. ജോബിന്റെ സഹോദരന്‍ അടക്കം ഉറ്റ ബന്ധുക്കള്‍ യുകെയിലുണ്ട് എന്നാണ് വിവരം.